പ്രതീകാത്മക ചിത്രം
മൂവാറ്റുപുഴ : സംസ്ഥാന പോലീസ് സേനയെ നാണം കെടുത്തിക്കൊണ്ട് പിറവം അരീക്കൽ വെള്ളച്ചാട്ടത്തിൽ ഉല്ലസിക്കാനെത്തിയ യുവതികളോട് പോലീസുകാർ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ 2 സിവിൽ പൊലീസ് ഓഫിസർമാരെ സസ്പെൻഡ് ചെയ്തു. മൂവാറ്റുപുഴ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പരീത്, ബൈജു എന്നിവർക്കാണ് സംഭവത്തിൽ സസ്പെന്ഷൻ ലഭിച്ചത്. ചെയ്തത്. ഇവരെ ഇന്നലെ രാമമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പരീതിനെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. ബൈജുവിനെ വിട്ടയച്ചു.
പിറവം അരീക്കൽ വെള്ളച്ചാട്ടത്തിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. അവധി ദിനമായതിനാൽ വെള്ളച്ചാട്ടത്തിലും പരിസരത്തും സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. വെള്ളച്ചാട്ടത്തിന്റെ താഴ്ഭാഗത്തു നിന്നിരുന്ന യുവതികൾ ഉൾപ്പെടുന്ന സംഘത്തോടു മഫ്തിയിലായിരുന്ന ഇരുവരും കയർക്കുകയായിരുന്നു. ഇതിനിടയിലാണ് ഒരാൾ അപമര്യാദയായി പെരുമാറിയതെന്നാണു വിവരം. യുവതികൾ പ്രതികരിച്ചതോടെ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. നാട്ടുകാർ ഒടുവിൽ ഇവരെ ചെരിപ്പ് ഊരി തല്ലി എന്ന റിപ്പോർട്ടും പുറത്ത് വന്നിരുന്നു.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…