പാലക്കാട് : നാട്ടുകല്ലില്‍ ഒന്‍പതാം ക്ലാസുകാരി തൂങ്ങിമരിച്ച സംഭവത്തില്‍ സ്‌കൂളിനെതിരേ ആരോപണവുമായി ബന്ധുക്കള്‍. കുട്ടി ജീവനൊടുക്കാൻ കാരണം സ്‌കൂളിലെ മാനസിക പീഡനമെന്നാണ് ആരോപണം. ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക്‌സ് സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്നു ജീവനൊടുക്കിയ ആശിര്‍നന്ദ.
ഈ സ്‌കൂളില്‍ 9,10 ക്ലാസുകളില്‍ അദ്ധ്യയനവര്‍ഷം ആരംഭിച്ച് ആദ്യ മൂന്നുമാസത്തിനു ശേഷം ക്ലാസ് പരീക്ഷ നടത്തുന്ന പതിവുണ്ടെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ഈ പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ മൂന്നു ഡിവിഷനുകളിലാക്കി തിരിക്കുന്നത്. ഇങ്ങനെ ക്ലാസ് മാറ്റിയതില്‍ ആശിര്‍നന്ദയ്ക്ക് മാനസിക വിഷമമുണ്ടായെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

