ദില്ലി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയുടെ മൊഴിയെടുക്കാനൊരുങ്ങി ആദായനികുതി വകുപ്പ്. ഇതിനായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റോബര്‍ട്ട് വാദ്രയുടെ ഓഫീസില്‍ എത്തി. കിഴക്കന്‍ ദില്ലിയിലെ സുഖ്‌ദേവ് വിഹാറില്‍ സ്ഥിതി ചെയ്യുന്ന ഓഫീസിലാണ് ഉദ്യോഗസ്ഥരെത്തിയത്. വസ്തു ഇടപാടുമായി ബന്ധപ്പെട്ടാണ് മൊഴിയെടുപ്പ്. ഓഫിസിൽ പരിശോധനക്കായല്ല പോകുന്നതെന്ന് ആദായനികുതി വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.
ലണ്ടനില്‍ കോടിക്കണക്കിന് മൂല്യംവരുന്ന വസ്തുവകകകള്‍ സമ്പാദിച്ചെന്ന കേസില്‍ വാദ്രയ്‌ക്കെതിരെ നിലവില്‍ അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 2018ൽ രജിസ്റ്റർ ചെയ്ത കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പലതവണ വാദ്രയെ ചോദ്യം ചെയ്തിരുന്നു. 2015ൽ വദ്രയുടെ കമ്പനിക്കെതിരെ കള്ളപ്പണം വെളുപ്പിക്കലിന് മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. കൂടാതെ ഗുരുഗ്രാമിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടും വദ്രക്കെതിരെ കേസ് അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ കേസുകളെല്ലാം രാഷ്ട്രീയപ്രേരിതമാണെന്നാണ് വാദ്രയുടെ വാദം.
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…
ഇന്ത്യയില്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന പ്രധാന ഉത്സവങ്ങളിലൊന്നാണ് ദുര്‍ഗ്ഗാ പൂജ. മനോഹരമായി അലങ്കരിച്ച പന്തലുകള്‍, പരമ്പരാഗത ചടങ്ങുകള്‍,…
ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഭാരതം 'ജനാധിപത്യത്തിന്റെ മാതാവാണെന്ന്' വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പരമ്പരാഗതമായ…
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…
ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…