കൊച്ചി : സംസ്ഥാനത്ത് ജൂണ്‍ ഏഴുമുതല്‍ അനിശ്ചിത കാല സ്വകാര്യ ബസ് പണിമുടക്ക്. ബസ് ഉടമകളുടെ സംയുക്ത സമരസമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. വിദ്യാർത്ഥി കണ്‍സഷന് പ്രായപരിധി നിശ്ചയിക്കുക ,വിദ്യാർത്ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക തുടങ്ങിയവ ആവശ്യപ്പെട്ടാണ് പണിമുടക്ക്. എറണാകുളത്ത് ചേര്‍ന്ന ബസ്സുടമകളുടെ സംയുക്ത സമരസമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
വിദ്യാർത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജുമായി ബന്ധപ്പെട്ട ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് നടപ്പാക്കുക, മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കുക, ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ തുടരാന്‍ അനുവദിക്കുക, നിലവിലെ ബസ് പെര്‍മിറ്റുകള്‍ നിലനിര്‍ത്തുക എന്നീ ആവശ്യങ്ങളും സംയുക്ത സമരസമിതി മുന്നോട്ടുവെക്കുന്നുണ്ട്. അതെ സമയം ജൂൺ ഒന്നിന് സംസ്ഥാനത്തെ സ്‌കൂളുകൾ വേനലവധിക്ക് ശേഷം തുറക്കുകയാണ്.ഇതിന് പിന്നാലെയുള്ള ബസ് പണിമുടക്ക് കുട്ടികളെയും രക്ഷാകർത്താക്കളെയും ബുദ്ധിമുട്ടിലാക്കും.

