Kerala

സ്വാതന്ത്യദിനാഘോഷം! വന്ദേമാതരം ആലപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി !തമിഴ് തായ് വാഴ്ത്തിനെക്കുറിച്ച് പരാമർശമില്ല

ചെന്നൈ : സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വന്ദേ മാതരം കർശനമായി ആലപിക്കണമെന്ന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. ചെന്നൈയിലെ പ്രിൻസിപ്പൽ സീറ്റിലും മധുര ബെഞ്ചിലും ജില്ലാ ജുഡീഷ്യറികൾക്ക് കീഴിലുമുള്ള സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ‘വന്ദേമാതരം’ ആലപിച്ചോ വാദ്യോപകരണങ്ങളിൽ വായിച്ചോ ആയിരിക്കും ആരംഭിക്കുകയെന്ന് കോടതിയുടെ സർക്കുലറിൽ വ്യക്തമാക്കി. ദേശീയ ഗാനത്തിന് തൊട്ടുമുമ്പായി ‘വന്ദേമാതരം’ ഉൾപ്പെടുത്താനാണ് തീരുമാനം.

ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്തു’ ആദ്യം തന്നെ ആലപിക്കണമെന്ന് തമിഴ്നാട് സർക്കാർ ഉത്തരവിട്ട് ദിവസങ്ങൾക്കകമാണ് ഹൈക്കോടതിയുടെ പുതിയ നടപടി. എന്നാൽ ഹൈക്കോടതിയുടെ പുതിയ ഉത്തരവിൽ ‘തമിഴ് തായ് വാഴ്ത്തു’ പരാമർശിച്ചിട്ടില്ല. ‘വന്ദേമാതരം’ കഴിഞ്ഞ് ദേശീയ പതാക ഉയർത്തലും തുടർന്ന് ദേശീയ ഗാനാലാപനവുമാണ് ചടങ്ങിന്റെ ക്രമമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു.

സർവകലാശാലകളിലെയും സർക്കാർ ചടങ്ങുകളിലെയും ഔദ്യോഗിക പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ അടുത്തിടെ വലിയ വിവാദങ്ങൾ ഉടലെടുത്തിരുന്നു. മനോന്മണ്യം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ ‘തമിഴ് തായ് വാഴ്ത്തു’ ഒഴിവാക്കി വന്ദേമാതരം ആദ്യം പാടിയതുമായി ബന്ധപ്പെട്ട് ഡിഎംകെ എംപിമാർ ഗവർണർക്ക് കത്തയച്ചിരുന്നു. മദ്രാസ് ഹൈക്കോടതിക്ക് പുറമെ തമിഴ്നാട് സ്റ്റേറ്റ് ജുഡീഷ്യൽ അക്കാദമി, ജില്ലാ ജുഡീഷ്യറി യൂണിറ്റുകൾ, പുതുച്ചേരി എന്നിവിടങ്ങളിലും ഈ പ്രോട്ടോക്കോൾ ബാധകമായിരിക്കും.

B4 Admin

Recent Posts

മനുഷ്യനെ മാറ്റിയ മഹാവിളംബരം! കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് അടിത്തറ പാകിയ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് 90 വയസ്സ്!

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…

18 minutes ago

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

14 hours ago

പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ ജവാന് വെടിയേറ്റു

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…

17 hours ago

രാജ്നാഥ് സിങ്ങിന്റെ പേരിൽ വ്യാജപ്രചാരണം: വൈറൽ വീഡിയോ ഡീപ് ഫേക്ക് എന്ന് സൈന്യം

പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…

17 hours ago

കുൽഗാമിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണം: ധീരരായ ജവാന്മാരുടെ ത്യാഗത്തിന് മുന്നിൽ പതറാതെ ഭാരതം, പ്രദേശം വളഞ്ഞ് സൈന്യം!

ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…

17 hours ago

ശബരിമല സന്നിധാനത്ത് താമസസൗകര്യം ഉറപ്പാക്കാം: ഓൺലൈൻ ബുക്കിംഗ് ഇന്ന് തുറക്കും

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…

17 hours ago