ആന്റോ അഗസ്റ്റിൻ
കാഞ്ഞങ്ങാട് : അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെയും സംഘത്തെയും കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് വൻതുക കൈമാറിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ജിഎസ്ടി ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടി ആന്റോ അഗസ്റ്റിൻ. ജിഎസ്ടി ഉദ്യോഗസ്ഥര്‍ നിരത്തിയ അമ്പതോളം ചോദ്യങ്ങളില്‍ പത്തില്‍ താഴെ എണ്ണത്തിനു മാത്രമാണ് അഗസ്റ്റിന് ഉത്തരം നൽകാനായത് എന്നാണ് ലഭിക്കുന്ന വിവരം.
ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി പത്തു ദിവസത്തിലേറെ പിന്നിട്ടിട്ടും, ഹാജരാക്കാമെന്ന് സമ്മതിച്ച ഒരു രേഖ പോലും ജിഎസ്ടി. ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ എത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. വിദേശ അക്കൗണ്ടിൽ 126 കോടി രൂപ അടച്ചതിന്റെ രേഖകളുണ്ടോയെന്നായിരുന്നു ജി.എസ്.ടി. ഉദ്യോഗസ്ഥരുടെ ചോദ്യം. എല്ലാത്തിനും കൃത്യമായ രേഖകളുണ്ടെന്ന് ആന്റോയുടെ മറുപടി. എങ്കിൽ കാണിക്കൂ എന്നായി ഉദ്യോഗസ്ഥർ. അതൊന്നും കൊണ്ടുവന്നിട്ടില്ലെന്നായിരുന്നു മറുപടി. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ടെന്ന വാദത്തില്‍ മാത്രമാണ് നിലവിൽ ആന്റോ അഗസ്റ്റിൻ ഉറച്ചുനില്‍ക്കുന്നത്.
അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (AFA) കരാറിലെത്തിയിട്ടുണ്ടെന്നും അന്നത്തെ സംസ്ഥാന സർക്കാരിന്റെയും കായിക മന്ത്രാലയത്തിന്റെയും പിന്തുണയോടെയാണ് പദ്ധതി നീങ്ങിയതെന്നുമാണ് ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടിയായി ആന്റോ അഗസ്റ്റിൻ ആവർത്തിക്കുന്നത്. എന്നാൽ തുക വിദേശത്തേക്ക് കൈമാറിയ സാഹചര്യത്തിൽ അതിനുള്ള ജി.എസ്.ടി അടക്കമുള്ള നികുതി ബാധ്യതകളെക്കുറിച്ച് ഉദ്യോഗസ്ഥർ കർശന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പരിപാടി പിന്നീട് നടക്കാതെ പോയതുകൊണ്ട് നികുതി ഒഴിവാകില്ലെന്നും, നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കപ്പെടണമെന്നുമാണ് ഇന്റലിജൻസ് വിഭാഗത്തിന്റെ നിലപാട്.
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…