ദില്ലി: രാജ്യത്ത് പുതിയ 21 സൈനിക സ്കൂളുകൾ കൂടി സ്ഥാപിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. എൻജിഒകൾ, സ്വകാര്യ സ്കൂളുകൾ, സംസ്ഥാന സർക്കാരുകൾ എന്നിവയുടെ സഹകരണത്തോടു കൂടി സ്കൂളുകൾ ആരംഭിക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നൽകി. പങ്കാളിത്ത രീതിയിൽ രാജ്യം മുഴുവൻ നൂറ് പുതിയ സൈനിക സ്കൂളുകൾ സ്ഥാപിക്കാനുള്ള കേന്ദ്ര പദ്ധതി നടപ്പിലാക്കുന്നതിന്റെ ആദ്യ ഘട്ടം കൂടിയാണിത്.
വിദ്യാർത്ഥികൾക്ക് ഗുണനിലവാര വിദ്യാഭ്യാസം നൽകുകയും അവർക്ക് സായുധ സേനയിൽ ചേരുന്നതുൾപ്പെടെയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിൽ എറണാകുളം ജില്ലയിലെ ശാരദാ വിദ്യാലയമാണ് സൈനിക സ്കൂളാവുക.
അനുമതി നൽകിയ 21 സ്കൂളുകളിൽ മൂന്നെണ്ണം സർക്കാർ സ്കൂളുകളും ആറെണ്ണം സ്വകാര്യ സ്കൂളുകളും 12 എണ്ണം എൻജിയോകൾ, ട്രസ്റ്റുകൾ, സൊസ്സൈറ്റികൾ എന്നിവയ്ക്ക് കീഴിലുള്ളതുമാണ്. 40 ശതമാനം സീറ്റുകളിലേക്കുള്ള പ്രവേശനം അഖിലേന്ത്യാ സൈനിക സ്കൂൾ പ്രവേശന പരീക്ഷ പാസായവർക്കായിരിക്കും. ബാക്കി 60 ശതമാനം സീറ്റുകളിലേക്ക് അതത് സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ പരിഗണിക്കും.
സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അവസാന നാളുകളെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുകളുമായി ഭാര്യയുടെ സഹോദരൻ എസ്.ആർ. വിനയകുമാർ. പാർട്ടി…
നവംബർ 16 മുതൽ 20 വരെ അസം, മണിപ്പൂർ എന്നിവിടങ്ങളിൽ ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് നടത്തിയ പഞ്ചദിന…
പഞ്ചാബ് പോലീസുകാരന്റെ കൊലപാതകക്കേസിൽ പ്രധാന ഷൂട്ടറെന്ന് സംശയിക്കുന്ന ഹാപ്പി ബഹ്മാനെ പിടികൂടി. പഞ്ചാബ് പോലീസിന്റെ ആന്റി ഗ്യാങ്സ്റ്റർ ടാസ്ക് ഫോഴ്സ്…
ഇന്തോനേഷ്യയിലെ ബാലി പ്രവിശ്യയിലെ ജിയാന്യാറിൽ ഉയർന്ന അമ്പത് അടിയിലധികം ഉയരമുള്ള ഭഗവാൻ ഗണേശന്റെ ഭീമൻ ശിൽപ്പം ലോകശ്രദ്ധ പിടിച്ചുപറ്റി ഗിന്നസ്…
സൗന്ദര്യം വർധിപ്പിക്കാനും ചർമ്മത്തിന് നിറം നൽകാനുമായി ഉപയോഗിച്ച ഫെയർനസ് ക്രീം 17കാരിക്ക് ഗുരുതര ആരോഗ്യപ്രശ്നമായി. ക്രീമിലെ മെർക്കുറി വിഷബാധയെ തുടർന്ന്…
തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള ആദിബട്ലയിലെ ടി.സി.എസ് (TCS) ഓഫീസിൽ അയ്യപ്പ വ്രത വേഷത്തിൽ എത്തിയ ഹിന്ദു ജീവനക്കാരന് പ്രവേശനം നിഷേധിച്ച…