Wednesday, May 29, 2024
spot_img

അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച്ച നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇരുവരും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവയ്ക്കും

അബുദാബി: അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച്ച നടത്താനൊരുങ്ങി ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുവരും തമ്മിൽ ഓൺലൈനായിട്ടായിരിക്കും കൂടിക്കാഴ്ച്ച നടത്തുക. വെള്ളിയാഴ്ച നടക്കുന്ന ഓൺലൈൻ ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയും യുഎഇയും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവയ്ക്കും.

ഭാരതത്തിന്റെ സ്വാതന്ത്ര്യദിനത്തിന്റെ 75-ാം വാർഷികവും യുഎഇ രൂപീകൃതമായതിന്റെ 50-ാം വാർഷികവും ആഘോഷിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മോദിയും നഹ്യാനും തമ്മിലുള്ള കൂടിക്കാഴ്ച്ച നടക്കുന്നത്.

ഉഭയകക്ഷിസഹകരണം, മേഖലയിലേയും രാജ്യാന്തരതലത്തിലേയും സാഹചര്യങ്ങൾ വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്യും.

അതേസമയം ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാരപങ്കാളിയാണ് യുഎഇ. അതിനാൽ തന്നെ ഇരു നേതാക്കളും തമ്മിൽ നടത്തുന്ന കൂടിക്കാഴ്ച്ചയ്ക്ക് പ്രാധാന്യമേറെയാണ്.

എന്നാൽ കഴിഞ്ഞമാസം പ്രധാനമന്ത്രി യുഎഇ സന്ദർശനം നടത്താൻ തീരുമാനിച്ചെങ്കിലും ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സന്ദർശനം മാറ്റിവെയ്ക്കുകയായിരുന്നു.

Related Articles

Latest Articles