ദില്ലി : ഇന്ത്യയുടെ കോവിഡ് വാക്‌സിനേഷൻ പദ്ധതിക്കായി 186 കോടി രൂപയുടെ (രണ്ട രക്കോടി ഡോളർ) സഹായം പ്രഖ്യാപിച്ച് അമേരിക്ക. വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായുള്ള ചർച്ചകൾക്കു ശേഷം സംയുക്ത വാർത്താ സമ്മേളനത്തിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇക്കാര്യം അറിയിച്ചത്. മഹാമാരിയുടെ തുടക്കത്തിൽ ഇന്ത്യ നൽകിയ സഹായത്തിനു നന്ദിയുണ്ട്. തിരികെ ഇന്ത്യയെ സഹായിക്കാനായതിൽ അഭിമാനവുമുണ്ടെന്ന് ബ്ലിങ്കൻ പറഞ്ഞു. ആഗോളതലത്തിൽ ആളുകൾക്ക് താങ്ങാവുന്ന വിലയ്ക്ക് വാക്‌സിൻ ലഭ്യമാക്കാനാണു ശ്രമമെന്നു മന്ത്രി ജയശങ്കറും പറഞ്ഞു .
അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയായതിനു ശേഷം ആദ്യമായി ഇന്ത്യയിലെത്തിയതായിരുന്നു അദ്ദേഹം . കോവിഡ് മഹാമാരിക്ക് അന്ത്യം കാണാൻ ഇന്ത്യയും അമേരിക്കയും വാക്സിനിൽ അടക്കം സഹകരണം മെച്ചപ്പെടുത്തും. ഇക്കാര്യത്തിൽ ഇരുരാജ്യങ്ങളും ലോകത്തിനാകെ നായകരാകുമെന്നും ബ്ലിങ്കൻ കൂട്ടിച്ചേർത്തു .
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെയും അചഞ്ചലമായ ദേവീഭക്തിയുടെയും പ്രതീകമായ പ്രശസ്തമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ വിശ്വപ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തിന്…
സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അവസാന നാളുകളെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുകളുമായി ഭാര്യയുടെ സഹോദരൻ എസ്.ആർ. വിനയകുമാർ. പാർട്ടി…
നവംബർ 16 മുതൽ 20 വരെ അസം, മണിപ്പൂർ എന്നിവിടങ്ങളിൽ ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് നടത്തിയ പഞ്ചദിന…
പഞ്ചാബ് പോലീസുകാരന്റെ കൊലപാതകക്കേസിൽ പ്രധാന ഷൂട്ടറെന്ന് സംശയിക്കുന്ന ഹാപ്പി ബഹ്മാനെ പിടികൂടി. പഞ്ചാബ് പോലീസിന്റെ ആന്റി ഗ്യാങ്സ്റ്റർ ടാസ്‌ക് ഫോഴ്‌സ്…
ഇന്തോനേഷ്യയിലെ ബാലി പ്രവിശ്യയിലെ ജിയാന്യാറിൽ ഉയർന്ന അമ്പത് അടിയിലധികം ഉയരമുള്ള ഭഗവാൻ ഗണേശന്റെ ഭീമൻ ശിൽപ്പം ലോകശ്രദ്ധ പിടിച്ചുപറ്റി ഗിന്നസ്…
സൗന്ദര്യം വർധിപ്പിക്കാനും ചർമ്മത്തിന് നിറം നൽകാനുമായി ഉപയോഗിച്ച ഫെയർനസ് ക്രീം 17കാരിക്ക് ഗുരുതര ആരോഗ്യപ്രശ്നമായി. ക്രീമിലെ മെർക്കുറി വിഷബാധയെ തുടർന്ന്…