Tuesday, May 7, 2024
spot_img

മഹാമാരിയുടെ തുടക്കത്തിൽ ഇന്ത്യ ചെയ്ത സഹായത്തിന് നന്ദി; രണ്ടരക്കോടി ഡോളർ ഇന്ത്യയുടെ വാക്‌സിനേഷൻ പദ്ധതിക്കായി സഹായധനം പ്രഖ്യാപിച്ച് അമേരിക്ക

ദില്ലി : ഇ​ന്ത്യ​യു​ടെ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ പ​ദ്ധ​തി​ക്കാ​യി 186 കോ​ടി രൂ​പ​യു​ടെ (ര​ണ്ട ര​ക്കോ​ടി ഡോ​ള​ർ) സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് അ​മേ​രി​ക്ക. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷം സം​യു​ക്ത വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​മേ​രി​ക്ക​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മ​ഹാ​മാ​രി​യു​ടെ തു​ട​ക്ക​ത്തി​ൽ ഇ​ന്ത്യ ന​ൽ​കി​യ സ​ഹാ​യ​ത്തി​നു ന​ന്ദി​യു​ണ്ട്. തി​രി​കെ ഇ​ന്ത്യ​യെ സ​ഹാ​യി​ക്കാ​നാ​യ​തി​ൽ അ​ഭി​മാ​ന​വു​മു​ണ്ടെ​ന്ന് ബ്ലി​ങ്ക​ൻ പ​റ​ഞ്ഞു. ആ​ഗോ​ള​ത​ല​ത്തി​ൽ ആ​ളു​ക​ൾ​ക്ക് താ​ങ്ങാ​വു​ന്ന വി​ല​യ്ക്ക് വാ​ക്സി​ൻ ല​ഭ്യ​മാ​ക്കാ​നാ​ണു ശ്ര​മ​മെ​ന്നു മ​ന്ത്രി ജ​യ​ശ​ങ്ക​റും പറഞ്ഞു .

അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റിയായതിനു ശേഷം ആ​ദ്യ​മാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യതായിരുന്നു അദ്ദേഹം . കോ​വി​ഡ് മ​ഹാ​മാ​രി​ക്ക് അ​ന്ത്യം കാ​ണാ​ൻ ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും വാ​ക്സി​നി​ൽ അ​ട​ക്കം സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്തും. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ലോ​ക​ത്തി​നാ​കെ നാ​യ​ക​രാ​കു​മെ​ന്നും ബ്ലിങ്കൻ കൂട്ടിച്ചേർത്തു .

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles