ദില്ലി : പാക് ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെകൂടി പുറത്താക്കി ഇന്ത്യ. 24 മണിക്കൂറിനകം ഇയാളോട് രാജ്യം വിടാൻ ആവശ്യപ്പെട്ടു. ഔദ്യോഗിക പദവിക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാണ് നടപടിയെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചതെങ്കിലും ചാരപ്രവർത്തി നടത്തിയതിനാണ് നടപടി കൈകൊണ്ടത് എന്നാണ് ലഭിക്കുന്ന വിവരം
ഒരാഴ്ച മുമ്പ് ഹൈക്കമ്മീഷനിലെ മറ്റൊരു ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയിരുന്നു. ഇന്ത്യയിലെ പാക് നയതന്ത്രജ്ഞരോ ഉദ്യോഗസ്ഥരോ ആരും അവരുടെ പ്രത്യേകാവകാശങ്ങളോ പദവികളോ ഒരു തരത്തിലും ദുരുപയോഗം ചെയ്യുന്നില്ലെന്ന് കര്‍ശനമായി ഉറപ്പാക്കാന്‍ പാക് ഹൈകമ്മീഷന്‍ അധികൃതർക്ക് നിർദേശിച്ചതായും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

