Saturday, December 13, 2025

അഭിമാനത്തിന്റെ നെറുകയിൽ ഭാരതം ! ബഹിരാകാശത്ത് പയർ മുളപ്പിച്ചും റോബോട്ടിക് കൈ പ്രവർത്തിപ്പിച്ചും ഐഎസ്ആർഒ

ശ്രീഹരിക്കോട്ട: ബഹിരാകാശത്ത് പയർ വിത്ത് മുളപ്പിച്ച് പുതുചരിത്രമെഴുതി ഐഎസ്ആർഒ. ഇക്കഴിഞ്ഞ ഡിസംബ‍ർ 30ന് വിക്ഷേപിച്ച പിഎസ്എൽവി – സി60 പോയം – 4 ദൗത്യത്തിലൂടെയാണ് ഐഎസ്ആർഒയുടെ സുപ്രധാന നേട്ടം. ബഹിരാകാശത്തെ മൈക്രോ ഗ്രാവിറ്റി സാഹചര്യങ്ങളിൽ സസ്യം വള‍ർത്തുന്നതു സംബന്ധിച്ച കോംപാക്ട് റിസർവ് മോഡ്യൂൾ ഫോർ ഓർബിറ്റൽ പ്ലാൻ്റ് സ്റ്റഡീസ് (ക്രോപ്സ് – CROPS) ഉപയോഗപ്പെടുത്തിയാണ് ഐഎസ്ആർഒ പരീക്ഷണം വിജയകരമാക്കിയത്. തിരുവനന്തപുരത്തെ വിഎസ്എസ്എസി ആണ് ക്രോപ്സ് പേലോഡ് വികസിപ്പിച്ചത്.

ബഹാരാകാശത്തെത്തി നാലുദിവസങ്ങള്‍ക്കകമാണ് വിത്തുകള്‍ മുളച്ചത്..

പോയം-4 ദൗത്യത്തിലെ 24 പരീക്ഷണ ഉപകരണങ്ങളിലൊന്നായ കോംപാക്റ്റ് റിസര്‍ച്ച് മൊഡ്യൂള്‍ ഫോര്‍ ഓര്‍ബിറ്റല്‍ പ്ലാന്റ് സ്റ്റഡീസ് അഥവാ ക്രോപ്‌സ് ഉപയോഗിച്ചാണ് ഐ.എസ്.ആര്‍.ഒ. വിത്തുകള്‍ മുളപ്പിച്ചത്. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ (വി.എസ്.എസ്.സി) ആണ് ക്രോപ്‌സ് വികസിപ്പിച്ചത്. മൈക്രോഗ്രാവിറ്റിയില്‍ വിത്ത് മുളയ്ക്കുന്നതിനെ കുറിച്ചും സസ്യങ്ങളുടെ നിലനില്‍പ്പിനെ കുറിച്ചും പഠിക്കുന്നതിനായുള്ള സ്വയം പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ക്രോപ്‌സ്.

അടച്ച് പൂട്ടിയ പെട്ടിക്കുള്ളില്‍ നിയന്ത്രിതമായ സാഹചര്യത്തിലാണ് ഐഎസ്ആര്‍ഒ. ബഹിരാകാശത്ത് പയര്‍ വിത്തുകള്‍ മുളപ്പിച്ചത്. താപനില ഉള്‍പ്പെടെ കൃത്യമായി നിയന്ത്രിച്ചുനിര്‍ത്തിയ നടത്തിയ പരീക്ഷണം ബഹിരാകാശത്തോ മറ്റൊരു ഗ്രഹത്തില്‍ തന്നെയോ ഭാവിയില്‍ കൃഷി നടത്തുന്നതിലേക്കുള്ള സാധ്യതകൾക്ക് അടിത്തറ നല്‍കുന്നതാണ്.

ചെടിയുടെ വളര്‍ച്ച ഓരോ നിമിഷവും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമായി അത്യാധുനികസാങ്കേതികവിദ്യകളാണ് ക്രോപ്‌സ് മൊഡ്യൂളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഉയര്‍ന്ന റെസല്യൂഷനുള്ള ക്യാമറ, ഓക്‌സിജന്റേയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റേയും അളവുകള്‍ നിരീക്ഷിക്കാനുള്ള സംവിധാനം, ആപേക്ഷിക ആര്‍ദ്രത അളക്കാനുള്ള ഉപകരണം, താപനില നിരീക്ഷിക്കാനുള്ള സംവിധാനം, മണ്ണിലെ ഈര്‍പ്പത്തിന്റെ അളവ് വിലയിരുത്താനുള്ള സംവിധാനം എന്നിവയാണ് ക്രോപ്‌സിലുള്ളത്. ഇതിന് പുറമെ ബഹിരാകാശത്ത് വച്ച് ആദ്യമായി ഒരു യന്ത്രക്കൈയും ഐഎസ്ആർഒ പരീക്ഷിച്ചു. തിരുവനന്തപുരത്തെ ഐഎസ്ആർഒ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് വികസിപ്പിച്ച നടക്കും യന്ത്രക്കൈയുടെ പ്രവർത്തന വീഡിയോ ഐഎസ്ആർഒ പുറത്തുവിട്ടു. പിഎസ്എൽവി സി 60 ദൗത്യത്തിന്റെ ഭാഗമായാണ് യന്ത്രക്കൈ ബഹിരാകാശത്തേക്കയച്ചത്. ഭാവിയിൽ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കുമ്പോൾ ഉപയോഗിക്കാൻ പോകുന്ന യന്ത്രക്കൈയുടെ പ്രാഥമിക രൂപമാണ് ഇത്. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് നടന്ന് നീങ്ങി ആവശ്യമായ നിരീക്ഷണവും അറ്റകുറ്റപ്പണിയുമൊക്കെ നടത്താൻ പറ്റുന്ന രീതിയിലാണ് രൂപകൽപ്പന. സ്പേഡെക്സ് ഉപഗ്രഹങ്ങളെ വിക്ഷേപിച്ച പിഎസ്എൽവി സി 60 റോക്കറ്റിന്റെ നാലാം ഘട്ടത്തെ ഒരു താൽക്കാലിക ഉപഗ്രഹമായി ബഹിരാകാശത്ത് നിലനിർത്തിയിട്ടുണ്ട്. അതിൽ വച്ചായിരുന്നു യന്ത്രക്കൈയുടെ പരീക്ഷണം.

Related Articles

Latest Articles