Indian fielder trying to dismiss the Bangladesh batter
ചാറ്റോഗ്രാം: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ മെച്ചപ്പെട്ട ബാറ്റിങ് പ്രകടനവുമായി പൊരുതി ബംഗ്ലാദേശ്. 517 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ബംഗ്ലാദേശ് നാലം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില് 272 റണ്‍സ് എടുത്തിട്ടുണ്ട്.
അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ സാകിര്‍ ഹസന്‍ (100) സഹഓപ്പണര്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്റോ (67) എന്നിവരുടെ ബാറ്റിംഗ് ബംഗ്ലാദേശ് ഇന്നിങ്‌സിൽ നിർണ്ണായകമായി.
ആദ്യ ഇന്നിങ്‌സിൽ നിന്ന് വ്യത്യസ്തമായി ശ്രദ്ധയോടെയാണ് ബംഗ്ലാദേശ് ഓപ്പണര്‍മാര്‍ ബാറ്റ് വീശിയത്. എന്നാല്‍ മധ്യനിരയ്ക്ക് വലിയ കൂട്ടുകെട്ടുകളുണ്ടാക്കാന്‍ കഴിയാതെ വന്നതോടെ ഇന്ത്യ പിടിമുറുക്കി. ഒരു ദിവസത്തെ കളി അവശേഷിക്കെ ഇന്ത്യക്ക് ജയിക്കാന്‍ നാല് വിക്കറ്റ് കൂടി വേണം.
നായകന്‍ ഷക്കീബ് അല്‍ ഹസന്‍ (40), മെഹ്ദി ഹസന്‍ മിറാസ് (9) എന്നിവരാണ് ക്രീസിലുള്ളത്. ഇന്ത്യക്ക് വേണ്ടി അക്‌സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഉമേഷ് യാദവ്, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…