India

“ഒരു ഭാരതീയൻ എന്ന നിലയിൽ നമ്മുടെ സൈന്യം ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമാണ്;കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി,രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണം,

ദില്ലി :ഓരോ ഇന്ത്യക്കാരനും വാനോളം അഭിമാനിക്കുന്ന ഇന്ത്യൻ സേന.നമ്മുടെ ശക്തി എന്താണെന്ന് ഇന്ത്യൻ ജവാൻമാർ തെളിയിക്കുന്നു.സൈന്യത്തിനെതിരായി പ്രസ്താവന നടത്തിയ രാഹുൽ ഗാന്ധിയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ബിജെപി തുറന്നടിച്ചു. ചൈനീസ് സൈന്യം ഇന്ത്യൻ സൈനികരെ തല്ലിക്കൊല്ലുകയാണെന്ന രാഹുലിൻ്റെ പ്രസ്താവനയ്‌ക്കെതിരെയാണ് ബിജെപിയുടെ പ്രതികരണം.

മല്ലികാർജുൻ ഖാർഗെ റിമോട്ട് കൺട്രോൾ കോൺഗ്രസ് അധ്യക്ഷൻ അല്ലെങ്കിൽ, പ്രതിപക്ഷ പാർട്ടി രാജ്യത്തോടൊപ്പം നിൽക്കുകയാണെങ്കിൽ, ഇന്ത്യയെ ഇകഴ്ത്തുകയും സായുധ സേനയുടെ മനോവീര്യം തകർക്കുകയും ചെയ്യുന്ന പരാമർശങ്ങളുടെ പേരിൽ രാഹുൽ ഗാന്ധിയെ പാർട്ടിയിൽ നിന്ന് പുറത്താക്കണം. രാഹുലിനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ പ്രസ്താവന പ്രതിപക്ഷ പാർട്ടിയുടെ ചിന്താഗതിയായി അർത്ഥമാക്കേണ്ടി വരുമെന്നും ഭാട്ടിയ പറഞ്ഞു.എന്തിനാണ് രാഹുൽ ഗാന്ധി സൈന്യത്തിന്റെ മനോവീര്യം തകർക്കാൻ ശ്രമിക്കുന്നത്? ഇത് 1962ലെ നേതൃത്വമല്ല.

ഇത്തവണ രാജ്യത്ത് ശക്തമായ നേതൃത്വമുണ്ട്. ഇന്ത്യയാണ് ഇന്ന് ലോകത്തിന് നേതൃത്വം നൽകുന്നത്. കഴിഞ്ഞ എട്ടര വർഷത്തിനിടെ ഇന്ത്യയുടെ ഒരിഞ്ച് ഭൂമി ആരും കൈയേറിയിട്ടില്ലെന്നത് രാഹുൽ മനസിലാക്കേണ്ടതുണ്ട്.ഇന്ത്യൻ സേനയ്‌ക്കെതിരെ രാഹുൽ നടത്തിയ പ്രസ്താവന പൊറുക്കാൻ ആവാത്തതാണെന്ന് ബി ജെ പി വ്യക്തമാക്കി.

Anusha PV

Recent Posts

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അസാധാരണ മുന്നേറ്റത്തിന്റെ സൂചനയായി രണ്ടു ലക്ഷം കോടി കടന്ന് പ്രതിമാസ ജി എസ് ടി വരുമാനം; സംസ്ഥാനങ്ങളിൽ നമ്പർ വൺ മഹാരാഷ്ട്ര; കേരളത്തിന്റെ വരുമാനത്തിലും 9% വർദ്ധന

ദില്ലി: രാജ്യത്തിൻറെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ നികുതി പരിഷ്‌കരണമായ ജി എസ് ടി നിലവിൽ വന്നതിന് ശേഷം ഇതാദ്യമായി പ്രതിമാസ…

8 mins ago

എസ്എന്‍സി ലാവ്ലിൻ കേസ് : അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും; ലിസ്റ്റ് ചെയ്തത് 110ാം നമ്പര്‍ കേസായി

ദില്ലി : മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. 110ാം നമ്പർ…

20 mins ago

ഇതാണ് ബിജെപി നേതാക്കളുടെ പ്രവർത്തനം !കണ്ട് പഠിക്ക്

വേറെ ലെവലാണ് ഗഡ്‍കരി!ഈ സൂപ്പർ റോഡിൽ 1424 കിമി പിന്നിടാൻ വെറും 12 മണിക്കൂർ

35 mins ago

ഹിന്ദു പെൺകുട്ടികൾ ആർക്കും കൊള്ളയടിക്കാനോ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതം മാറ്റാനോ ഉള്ളതല്ല; ആഞ്ഞടിച്ച് പാകിസ്ഥാൻ നേതാവും സെനറ്റ് അംഗവുമായ ദനേഷ് കുമാർ പല്യാനി

ഇസ്ലാമാബാദ് : സിന്ധിലെ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയർത്തി പാകിസ്ഥാൻ നേതാവും സെനറ്റ് അംഗവുമായ ദനേഷ് കുമാർ പല്യാനി. സിന്ധ്…

41 mins ago

ദില്ലിയിലെ സ്കൂളുകളിലെ ബോംബ് ഭീഷണിക്ക് പിന്നിൽ ഐഎസ്ഐ ? നിർണായക വിവരങ്ങൾ ലഭിച്ചതായി ദില്ലി പോലീസ്

ദില്ലിയിലെ സ്കൂളുകളിൽ ഉണ്ടായ ബോംബ് ഭീഷണിക്ക് പിന്നിൽ ഐഎസ്ഐ ആസൂത്രണമെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച വിവരങ്ങൾ ദില്ലി പൊലീസിന് ലഭിച്ചുവെന്നാണ്…

1 hour ago

ടെക്‌സ്‌റ്റ്സ്.കോം 400 കോടിക്ക് വേർഡ്പ്രസ്സ്.കോമിന് വിറ്റ്‌ ഇന്ത്യൻ വ്യവസായി കിഷൻ ബഗാരിയ ; ഇത് ആരെയും അമ്പരപ്പിക്കുന്ന 26 വയസുകാരന്റെ ജീവിതകഥ !

ഇരുപത്താറ് വയസുകാരനായ കിഷൻ ബഗാരിയയുടെ ജീവിത വിജയകഥ കുറച്ച് വ്യത്യസ്തമാണ്. ആസാമിലെ ദിബ്രുഗഢിൽ നിന്ന് ആരംഭിച്ച കിഷൻ ബഗാരിയയുടെ യാത്ര…

1 hour ago