ദില്ലി : സുരക്ഷാ പിഴവുകളെക്കുറിച്ചുള്ള കടുത്ത ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ സൈനിക ഡ്രോണുകളുടെ നിർമാണത്തിന് ചൈനയിൽ നിർമ്മിച്ച ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഇന്ത്യ നിരോധിച്ചു. ഡ്രോണുകൾ വഴിയുള്ള ആശയവിനിമയ പ്രവർത്തനങ്ങൾ, ഡ്രോണിലെ ക്യാമറകൾ, റേഡിയോ ട്രാൻസ്മിഷൻ, ഓപ്പറേറ്റിംഗ് സോഫ്റ്റ്വെയർ എന്നിവയുടെ നിർമാണത്തിന് ചൈനീസ് നിർമ്മിത ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് സുരക്ഷയ്ക്ക് ഭീഷണിയാണെന്നതിനാലാണ് തീരുമാനം.
അയൽരാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘർഷങ്ങൾക്കിടയിലാണ് ചൈനീസ് നിർമ്മിത ഉത്പന്നങ്ങൾ നിയന്ത്രിക്കാനുള്ള തീരുമാനം ഇന്ത്യ എടുക്കുന്നത്.

