Saturday, December 13, 2025

ലഡാക്ക് ഇന്ത്യയു‍ടെ ഭാഗമായി അംഗീകരിക്കില്ല; വീണ്ടും പ്രകോപന പ്രസ്താവനയുമായി ചൈന

ദില്ലി: അതിർത്തി തർക്കം പരിഹാരമാകാതെ തുടരുന്നതിനിടെ വീണ്ടും പ്രകോപനപരമായ പ്രസ്താവനയുമായി ചൈന. ലഡാക്ക് ഇന്ത്യയു‍ടെ ഭാഗമായി അംഗീകരിക്കുന്നില്ലെന്നാണ് ചൈനീസ് നിലപാട്. ഇന്നലെ രാജ്നാഥ് സിംഗ് ലഡാക്കിൽ 44 പാലങ്ങൾ ഉത്ഘാടനം ചെയ്തതാണ് ചൈന ചോദ്യം ചെയ്യുന്നത്.

ലഡാക്കിലെ നിർമ്മാണ പ്രവർത്തനങ്ങളാണ് പ്രശ്നങ്ങൾക്ക് മൂല കാരണമെന്നും ചൈനയുടെ പ്രസ്താവന. ലഡാക്കിനെയും അരുണാചൽ പ്രദേശിനെയും അംഗീകരിക്കുന്നില്ലെന്നും ഇവ രണ്ടും ഇന്ത്യ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്നതാണെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് ചൈന. അതിർത്തിയിലെ പ്രശ്നങ്ങൾക്ക് കാരണം ഇന്ത്യയുടെ നിർമ്മാണ പ്രവർത്തനങ്ങളാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ആരോപിക്കുന്നു.

Related Articles

Latest Articles