ദില്ലി: ലഡാക്കില്‍ വിന്യസിച്ച ഇന്ത്യന്‍ സൈന്യത്തിനെതിരെ ചൈന മൈക്രോവേവ് ആയുധങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ പൂർണ്ണമായും നിഷേധിച്ച് ഇന്ത്യ ചൈന വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ അഭിപ്രയപെട്ടു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യത്തിന് നേരെ മൈക്രോ വേവ് ആയുധങ്ങള്‍ ഉപയോഗിക്കുന്നതായി ചൈനീസ് പ്രൊഫസറെ ഉദ്ധരിച്ച് വിദേശ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു . ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. വിദേശ മാദ്ധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ അത് തെറ്റാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ സൈന്യവും രംഗത്ത് വന്നിരുന്നു.
മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും, ഇത്തരത്തില്‍ ഒരു പ്രവൃത്തിയും അതിര്‍ത്തിയില്‍ നടന്നിട്ടില്ലെന്നുമാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ട്വീറ്റ് വ്യക്തമാക്കുന്നത്.
കിഴക്കന്‍ ലഡാക്കിലെ രണ്ട് തന്ത്രപ്രധാനമായ ഉയരങ്ങളില്‍ വിന്യസിച്ച
സൈനികര്‍ക്ക് നേരെയാണ് ചൈന നീക്കം നടത്തുന്നതെന്ന് ഒരു മാദ്ധ്യമം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മൈക്രോവേവ് ഒവന് സമാനമായ
അന്തരീക്ഷം മേഖലകളില്‍ സൃഷ്ടിച്ച് സൈനികരെ ഒഴിപ്പിക്കുകയാണ് ചൈനീസ്
ശ്രമമെന്നും റിപ്പോര്‍ട്ടിലുണ്ട്.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…