India China Border Conflict
ദില്ലി: ഇന്ത്യ-ചൈന കമാൻഡർ തല ചർച്ച ഇന്ന്. കിഴക്കൻ ലഡാക്കിലെ അതിർത്തി സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി 14-ാം ഘട്ട കൂടിക്കാഴ്ചയാണ് ഇന്ന് നടക്കുന്നത്. ഹോട്ട്‌സ്പ്രിംഗം മേഖലയിലെ സൈനിക പിൻമാറ്റത്തിനെ കുറിച്ച് ഇരു രാജ്യത്തിന്റെയും സൈനികർ ചർച്ച ചെയ്യും. പാംഗോങ് തടാകത്തിന് മുകളിലായി ചൈന പുതിയ പാലം നിർമ്മിക്കുന്നതായി വിവരം പുറത്ത് വന്നിരുന്നു.
ഇത് പ്രകോപനങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമമായി കരുതിയിരിക്കെയാണ് സൈനിക തല ചർച്ച നടക്കുന്നത്.
പതിനാലാം ഫയർ ആൻഡ് ഫ്യൂരി കോർ കമാൻഡർ ലെഫ്റ്റനന്റ് ജനറൽ അനിന്ദ്യ സെൻ ഗുപ്ത ഇന്ത്യൻ സംഘത്തിന്റെ കമാൻഡറായി ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ ഇന്ത്യ-ചൈന കൂടിക്കാഴ്ചയാണിത്. ഇതിനുമുൻപ് നടത്തിയ കൂടിക്കാഴ്ചകളുടെ ഫലമായി പാംഗോങ്, ഗോഗ്ര മേഖലകളിൽ നിന്ന് ഇരു രാജ്യങ്ങളും സൈന്യത്തെ പിൻവലിച്ചിരുന്നു. പാംഗോങ് തടകാത്തിലെ പാലം നിർമ്മാണത്തിലെ ആശങ്ക ഇന്ത്യ ചൈനയെ അറിയിക്കും. ഇപ്പോൾ അതിർത്തിയിൽ സ്ഥിതി ശാന്തമാണെന്നും സർക്കാർ അറിയിച്ചു.
അതേസമയം കിഴക്കൻ ലഡാക്കിൽ സംഘർഷം നിലനിൽക്കുന്ന പാംഗോങ് തടാകത്തിന് കുറുകെ ചൈനീസ് പട്ടാളം നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ ഉപഗ്രഹ ചിത്രങ്ങളാണ് നേരത്തെ പുറത്ത് വന്നത്. തടാകത്തിന്റെ തെക്കും വടക്കും കരകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമ്മാണം യഥാർത്ഥ നിർന്ത്രണരേഖയ്ക്ക് അടുത്തായി ചൈനയുടെ അധീനതയിലുള്ള സ്ഥലത്താണ്. അടിയന്തര ഘട്ടങ്ങളിൽ ആയുധങ്ങളുൾപ്പെടെയുള്ള സൈനിക നീക്കം എളുപ്പമാക്കുകയാണ് ചൈനയുടെ ലക്ഷ്യം. കഴിഞ്ഞ ആഗസ്റ്റിൽ പാംഗോങിന്റെ തെക്കൻ തീരത്ത് ചൈന നടത്തിയ കടന്നുകയറ്റം ഇന്ത്യൻ സേന വിഫലമാക്കിയിരുന്നു. കൈലാസ് പർവത നിരകൾക്കു മുകളിൽ സ്ഥാനം പിടിച്ച ഇന്ത്യൻ സേനയോട് എതിരിടാനാകാതെ ചൈനീസ് പട്ടാളം പിന്തിരിഞ്ഞു. ഉഭയകക്ഷി ധാരണ പ്രകാരം പാംഗോങ് കരയിൽ നിന്ന് ഇരുപക്ഷവും സൈന്യത്തെ പിൻവലിച്ച ശേഷം സംഘർഷം കുറഞ്ഞിരുന്നു. ഇതിനിടെയാണ് പുതിയ പ്രകോപനം ഉണ്ടായത്.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…