Sunday, May 12, 2024
spot_img

ട്രം​പി​ന്‍റെ അ​ഭ്യാ​സം അങ്ങ് അമേരിക്കയില്‍ മതി ; ഭീഷണിപ്പെടുത്തി ഉത്തരകൊറിയ

പ്യോ​ഗ്യാം​ഗ്: ഒ​രാ​ഴ്ച​യ്ക്കി​ടെ ഉ​ത്ത​ര​കൊ​റി​യ ര​ണ്ടാ​മ​തും മി​സൈ​ൽ പ​രീ​ക്ഷ​ണം ന​ട​ത്തി. ര​ണ്ട് ഹൃ​സ്വ​ദൂ​ര ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളാ​ണ് ഉ​ത്ത​ര​കൊ​റി​യ പ​രീ​ക്ഷി​ച്ച​ത്. ഉ​ത്ത​ര​കൊ​റി​യ​യു​ടെ കി​ഴ​ക്ക​ൻ തീ​ര​ത്താ​ണ് പ​രീ​ക്ഷ​ണം ന​ട​ന്ന​തെ​ന്ന് ദ​ക്ഷി​ണ​കൊ​റി​യ​ൻ സൈ​ന്യം അ​റി​യി​ച്ചു.

മി​സൈ​ലു​ക​ൾ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ വോ​ൺ​സാ​ൻ പ്ര​ദേ​ശ​ത്തു​നി​ന്നാ​ണ് വി​ക്ഷേ​പി​ച്ച​ത്. ജൂൺ അ​വ​സാ​നം യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും ഉ​ത്ത​ര​കൊ​റി​യ​ൻ നേ​താ​വ് കിം ​ജോം​ഗ് ഉ​ന്നും കൊ​റി​യ​ക​ൾ​ക്കി​ട​യി​ലെ അ​തി​ർ​ത്തി​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷം ആ​ദ്യ​മാ​യാ​ണ് ക​ഴി​ഞ്ഞ ആ​ഴ്ച മി​സൈ​ൽ പ​രീ​ക്ഷി​ച്ച് ഉ​ത്ത​ര​കൊ​റി​യ പ്ര​കോ​പ​നം സൃഷ്ടിച്ചത്.

വാ​ഷിം​ഗ്ട​ണു​മാ​യു​ള്ള സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം ന​ട​ത്തു​ന്ന​തി​നു സി​യൂ​ളി​നു​ള്ള മു​ന്ന​റി​യി​പ്പാ​ണ് മി​സൈ​ൽ പ​രീ​ക്ഷ​ണ​മെ​ന്ന് ഉ​ത്ത​ര​കൊ​റി​യ പ​റ​യു​ന്നു. യു​എ സ്-​ദ​ക്ഷി​ണ​കൊ​റി​യ സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നി​രാ​ക​രി​ക്ക​പ്പെ​ട്ട​തു മൂ​ല​മാ​ണ് ഉ​ത്ത​ര​കൊ​റി​യ പ്ര​കോ​പ​ന​പ​ര​മാ​യ ന​ട​പ​ടി​ക​ൾ​ക്കു മു​തി​ർ​ന്ന​ത്. പ്രാ​ദേ​ശി​ക സ​മ​യം പു​ല​ർ​ച്ചെ 5.6 നും 5.27 ​നും ആ​യി​രു​ന്നു മി​സൈ​ൽ വി​ക്ഷേ​പ​ണം. 30 കി​ലോ​മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ പ​റ​ന്ന മി​സൈ​ൽ 250 കി​ലോ​മീ​റ്റ​ർ ദൂ​രം സ​ഞ്ച​രി​ച്ച് ജ​പ്പാ​ൻ ക​ട​ലി​ൽ പ​തി​ച്ചു.

ട്രം​പും കിം ​ജോം​ഗ് ഉ​ന്നും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തോ​ടെ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ട്ട​താ​യി ക​രു​തി​യി​രു​ന്നു. ആ​ണ​വ നി​രാ​യു​ധീ​ക​ര​ണ​ത്തി നു​ള്ള ച​ർ​ച്ച​ക​ൾ പു​ന​രാ​രം​ഭി​ക്കാ​നു​ള്ള തീ​രു​മാ​നം കൂ​ടി​ക്കാ​ഴ്ച​യി​ൽ ഉ​ണ്ടാ​യി. എ​ന്നാ​ൽ, അ​ടു​ത്ത മാ​സം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന യു​എ​സ്-​ദ​ക്ഷി​ണ​കൊ​റി​യ സൈ നി​കാ​ഭ്യാ​സം ഉ​പേ​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ ച​ർ​ച്ച​ക​ൾ പു​ന​രാ​രം​ഭി​ക്കാ​നു​ള്ള നീ​ക്കം അ​വ​താ​ള​ത്തി​ലാ​കു​മെ​ന്ന് ഉ​ത്ത​ര​കൊ​റി​യ അ​ടു​ത്തി​ടെ മു​ന്ന​റി​യി​പ്പു ന​ല്കി​യി​രു​ന്നു. മി​സൈ​ൽ വി​ക്ഷേ​പ​ണം സ​മ്മ​ർ​ദ​ത​ന്ത്ര​മാ​ണെ​ന്നു ക​രു​ത​പ്പെ​ടു​ന്നു.

മു​മ്പ് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം മോ​ശ​മാ​യ സ​മ​യ​ത്തും ഉ​ത്ത​ര​കൊ​റി​യ ഹ്ര​സ്വ​ദൂ​ര മി​സൈ​ലു​ക​ൾ പ​രീ​ക്ഷി​ച്ചി​രു​ന്നു. ച​ർ​ച്ച​യെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ ഇ​തി​നു വ​ലി​യ പ്രാ​ധാ​ന്യം കൊ​ടു​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടാ​ണ് ട്രം​പ് സ്വീ​ക​രി​ച്ച​ത്.

Related Articles

Latest Articles