India

കോവിഡ് വ്യാപനം രാജ്യത്ത് വീണ്ടും കൂടുന്നു; ചികിത്സയിലുള്ളവര്‍ 20,000 കവിഞ്ഞു; കേരളത്തില്‍ 400 പ്രതിദിന രോഗികള്‍

ദില്ലി: കൊറോണ രോഗികളിൽ രാജ്യത്ത് വീണ്ടും വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,805 പ്രതിദിന രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ചത്തേക്കാള്‍ 7.3 ശതമാനം രോഗികള്‍ ഇന്ന് കൂടുതലാണ്. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണം 4.30 കോടിയായി ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, പ്രതിദിന രോഗികള്‍ വര്‍ധിച്ചതോടെ സജീവ രോഗികളുടെ എണ്ണവും രാജ്യത്ത് കൂടിയിരിക്കുകയാണ്. ഏറെ നാളുകള്‍ക്ക് ശേഷം ചികിത്സയിലുള്ളവരുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞു. 615 സജീവ രോഗികള്‍ കൂടി വര്‍ധിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 20,303 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,168 പേര്‍രോഗമുക്തി നേടി. 98.74 ശതമാനമാണ് രോഗമുക്തി നിരക്ക്. 22 പേരുടെ മരണം കൂടി കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചു ഇതോടെ ആകെ മരണം 5,24,024 ആയി.

ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികളുള്ളത് ദില്ലിയിലാണ്. 1,656 പുതിയ രോഗികളാണ് രാജ്യതലസ്ഥാനത്ത് മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഹരിയാന – 582, കേരളം – 400, യുപി – 320, മഹാരാഷ്‌ട്ര – 205 എന്നിങ്ങനെയാണ് രോഗബാധ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങളിലെ പ്രതിദിന കണക്ക്.

B4 Admin

Recent Posts

റാഞ്ചിയിൽ പുതിയ വീടൊരുക്കാൻ എം.എസ്. ധോണി: സാംബോ ഹില്ലിൽ രണ്ട് ഏക്കറോളം സ്ഥലത്ത് നിർമ്മാണം!

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം എം.എസ്. ധോണി ജന്മനാടായ റാഞ്ചിയിൽ പുതിയ വീട് നിർമ്മിക്കാനുള്ള ഒരുക്കങ്ങളിലെന്ന് റിപ്പോർട്ടുകൾ. നഗരത്തിന്റെ മനോഹരമായ കാഴ്ചകൾ…

58 minutes ago

എയർ ഇന്ത്യയിൽ വൻ അഴിച്ചുപണി: 30,000 ജീവനക്കാരുടെ ഘടന പുനഃപരിശോധിക്കുന്നു!

വ്യോമയാന മേഖലയിൽ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും ചെലവുകൾ നിയന്ത്രിക്കാനുമായി വൻ മാറ്റങ്ങൾക്കൊരുങ്ങി എയർ ഇന്ത്യ. ഏകദേശം 30,000 ജീവനക്കാരുള്ള സ്ഥാപനത്തിന്റെ…

2 hours ago

തിരുപ്പറംകുണ്ഡ്രം കാർത്തിക ദീപത്തിന് അമിത് ഷായുടെ ആശംസ: അധർമ്മത്തെ നശിപ്പിക്കുന്ന മുരുകന്റെ വിജയവേലിന് സ്തുതിയർപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി

തിരുപ്പറംകുണ്ഡ്രം മലമുകളിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിച്ചതിനെ സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭഗവാൻ മുരുകന്റെ വിജയവേൽ…

12 hours ago

പാക് ഭീകരശൃംഖലകളിൽ സ്ത്രീകളുടെ പങ്ക് വ്യാപിക്കുന്നു: ആയുധക്കടത്ത് മുതൽ സാമ്പത്തിക സഹായവും ഓൺലൈൻ റിക്രൂട്ട്മെന്റും വരെ

പാകിസ്ഥാൻ ബന്ധമുള്ള ഭീകരസംഘടനകൾ ഇന്ത്യയിലെ പ്രവർത്തനശൃംഖലകൾ നിലനിർത്താൻ സ്ത്രീകളെ കൂടുതൽ ഉപയോഗിക്കുന്നതായി സുരക്ഷാ അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു. 2005ൽ കശ്മീരിലെ ആദ്യ…

14 hours ago

തിരുപ്പറംകുണ്ഡ്രം കാർത്തിക ദീപം തെളിഞ്ഞു: ചരിത്രനിമിഷത്തിന് സാക്ഷികളായി ഭക്തർ, ആഘോഷവും വികാരനിർഭരമായ പ്രതികരണങ്ങളും

തിരുപ്പറംകുണ്ഡ്രം മലമുകളിലെ ദീപസ്തംഭത്തിൽ കാർത്തിക ദീപം തെളിയിച്ചതോടെ ഭക്തർക്കിടയിൽ വലിയ ആവേശവും സന്തോഷവും. ദീപം തെളിയിക്കണമെന്ന വിഷയത്തിൽ നിയമപരമായ പോരാട്ടങ്ങളും…

14 hours ago

കൊല്ലൂരിൽ ക്ഷേത്രദർശൻ ദേവീവൈഭവ് 2027: ജനുവരി 10 മുതൽ മൂന്ന് ദിവസം ആത്മീയ–സാംസ്കാരിക ആഘോഷങ്ങൾ

കൊല്ലൂർ ശ്രീ മൂകാംബികാ ക്ഷേത്രത്തിന്റെ പുണ്യഭൂമിയിൽ ക്ഷേത്രദർശൻ സംഘടിപ്പിക്കുന്ന ദേവീവൈഭവ് 2027 ജനുവരി 10, 11, 12 തീയതികളിൽ നടക്കും.…

19 hours ago