Sunday, May 5, 2024
spot_img

കോവിഡ് വ്യാപനം; സ്‌കൂളുകള്‍ക്ക് പുതിയ കൊറോണ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി ദില്ലി സര്‍ക്കാര്‍

ദില്ലി: രാജ്യതലസ്ഥാനത്ത് കോവിഡ് വ്യാപനം ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍, സ്‌കൂളുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി ദില്ലി സര്‍ക്കാര്‍. ഉച്ചഭക്ഷണവും പുസ്തകങ്ങളും മറ്റ് വിദ്യാര്‍ത്ഥികളുമായി പങ്കുവെക്കരുതെന്ന് പുതിയ കോവിഡ് മാനദണ്ഡത്തില്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ പരസ്പരം ഒരുസാധനങ്ങളും പങ്കുവെക്കരുതെന്നാണ് സർക്കാർ നിര്‍ദ്ദേശം.

നിര്‍ബന്ധമായും എല്ലാ വിദ്യാര്‍ത്ഥികളും സാമൂഹിക അകലം പാലിച്ചിരിക്കണമെന്നും സ്‌കൂളിലെത്തുന്ന എല്ലാവരും മാസ്‌ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല സ്‌കൂള്‍ മേധാവിക്കാണെന്നും തെര്‍മല്‍ സ്‌കാനിങ് നടത്തിയതിന് ശേഷം മാത്രമേ സ്‌കൂളിനകത്തേക്ക് വിദ്യാര്‍ത്ഥികളും ജീവനക്കാരും മറ്റ് അതിഥികളും പ്രവേശിക്കാവൂ. ഏതെങ്കിലും വിദ്യാര്‍ത്ഥികള്‍ക്കോ ജീവനക്കാര്‍ക്കോ കോവിഡ് രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ സോണല്‍ ഡിസ്ട്രിക്ട് അതോറിറ്റിയെ വിവരമറിയിക്കണം. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ഒരാളെയും സ്‌കൂളിനകത്തേക്ക് പ്രവേശിപ്പിക്കരുതെന്നും സർക്കാരിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ട്.

കൂടാതെ സ്‌കൂളിനുള്ളില്‍ ക്വാറന്റൈന്‍ റൂം ഉണ്ടായിരിക്കണമെന്നും ജീവനക്കാരോ വിദ്യാര്‍ത്ഥികളോ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ അവരെ ഉടന്‍ ക്വാറന്റൈന്‍ റൂമുകളിലേക്ക് മാറ്റണമെന്നും സ്‌കൂളിന്റെ പ്രവേശന കവാടത്തില്‍ തന്നെ സാനിറ്റൈസേഷന്‍ സൗകര്യം സജ്ജമാക്കണമെന്നും വീട്ടിലെ ഏതെങ്കിലും കുടുംബാംഗങ്ങള്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ അന്നേ ദിവസം മാതാപിതാക്കള്‍ കുട്ടികളെ സ്‌കൂളിലേക്ക് പറഞ്ഞയക്കരുതെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

Related Articles

Latest Articles