India

അരുണാചൽ പ്രദേശ് വിഷയത്തിൽ ചൈനയുടെ എതിർപ്പ് തള്ളി ഇന്ത്യ,അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്ന് വിദേശകാര്യ മന്ത്രാലയം, ചൈനയുടെ അവകാശവാദം നിരർത്ഥകവും അസംബന്ധവുമെന്ന് പ്രതികരണം

ദില്ലി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങളുടെയും ഭൗമ സവിശേഷതകളുടെയും ഔദ്യോഗിക പേരുകൾ ഇന്ത്യൻ മാപ്പിൽ ഉൾപ്പെടുത്തിയതിനെതിരെയുള്ള ചൈനയുടെ എതിർപ്പ് തള്ളി ഭാരതം. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഈ യാഥാർത്ഥ്യം മാറ്റാൻ ആർക്കും കഴിയില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അരുണാചൽ പ്രദേശിലെ ചില പ്രദേശങ്ങൾക്ക് ചൈന തുടർച്ചയായി പുതിയ പേരുകൾ നൽകി വന്നിരുന്ന പശ്ചാത്തലത്തിലാണ്, പൊതുജനങ്ങൾക്കിടയിൽ കൃത്യമായ അവബോധം നൽകുന്നതിനായി കഴിഞ്ഞ ആഴ്ച ഇന്ത്യ ഔദ്യോഗികമായി 27 സ്ഥലങ്ങളുടെ പേരുകൾ സർവേ ഓഫ് ഇന്ത്യ മാപ്പിൽ ഉൾപ്പെടുത്തിയത്.

ചൈനീസ് നടപടികൾ നിരർത്ഥകവും അസംബന്ധവുമാണെന്ന് വിശേഷിപ്പിച്ച ഇന്ത്യ, അരുണാചൽ പ്രദേശ് എക്കാലത്തും ഇന്ത്യയുടെ ഭാഗമായിരുന്നുവെന്നും തുടരുമെന്നും ആവർത്തിച്ചു. 1959-ൽ ഇന്ത്യയും ചൈനയും തമ്മിൽ ആദ്യമായി സംഘർഷമുണ്ടായ യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ലോങ്ജു ഉൾപ്പെടെയുള്ള സുപ്രധാന സ്ഥലങ്ങൾ പുതിയ മാപ്പിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ നടപടി നിയമവിരുദ്ധവും അസാധുവാവുമാണെന്നും അരുണാചൽ പ്രദേശിനെ ‘സാങ്നാൺ’ എന്നാണ് ചൈന വിശേഷിപ്പിക്കുന്നത് എന്നുമുള്ള ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണത്തിന് പിന്നാലെയാണ് ഇന്ത്യയുടെ ഈ നിർണായക നിലപാട്. ഇത്തരം കെട്ടിച്ചമച്ച പേരുകൾ നൽകി യാഥാർത്ഥ്യങ്ങളെ മാറ്റാൻ കഴിയില്ലെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങളെ ഇത് ബാധിക്കുമെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകി.

അരുണാചൽ പ്രദേശിൽ കടന്നുകയറ്റങ്ങൾക്കും ചൈന പലതവണ ശ്രമിച്ചിട്ടുണ്ട്. ടിബറ്റിന്റെ തെക്കുഭാഗത്തുള്ള പ്രദേശമാണെന്ന് അവകാശപ്പെട്ട് അരുണാചൽ പ്രദേശിനെ ‘സാങ്നാൺ’ എന്നാണ് ചൈന വിളിക്കുന്നത്. 1962ലെ ഇന്ത്യ-ചൈന യുദ്ധകാലത്ത് അരുണാചൽ പ്രദേശ് അതിർത്തിയിലൂടെ ചൈനീസ് സൈന്യം ഇന്ത്യൻ പ്രദേശത്തേക്ക് വലിയ തോതിൽ കടന്നുകയറിയിരുന്നു. ഇതിനുപുറമെ, ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി അരുണാചൽ പ്രദേശിലെ വിവിധ നഗരങ്ങൾക്കും മലനിരകൾക്കും നദികൾക്കും ചൈനീസ് പേരുകൾ നൽകി ഔദ്യോഗികമായി പുറത്തുവിടുന്ന രീതി ചൈന തുടരുന്നുണ്ട്. 2017 മുതൽ പല തവണകളായി ഇത്തരത്തിലുള്ള പുതിയ പേരുകളുടെ പട്ടിക ചൈനീസ് സിവിൽ കാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള പ്രദേശങ്ങളിൽ ചൈന റോഡുകളും പാലങ്ങളും ഗ്രാമങ്ങളും നിർമ്മിച്ച് സൈനിക സാന്നിധ്യം ശക്തമാക്കുന്നത് ഇന്ത്യയുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നുണ്ട്. എന്നാൽ ചൈനയുടെ ഇത്തരം അവകാശവാദങ്ങളെയും നീക്കങ്ങളെയും ഇന്ത്യ എക്കാലത്തും ശക്തമായി എതിർക്കുകയും പ്രതിരോധിക്കുകയും ചെയ്തിട്ടുണ്ട്. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈനയുടെ ഇത്തരം കെട്ടിച്ചമച്ച അവകാശവാദങ്ങൾ യാഥാർത്ഥ്യത്തെ മാറ്റില്ലെന്നുമാണ് ഇന്ത്യയുടെ ഉറച്ച നിലപാട്.

B4 Admin

Recent Posts

വളർമതിയുടെ സമരവീര്യത്തിന് പിന്തുണ : LPST ഉദ്യോഗാർഥികളുടെ പോരാട്ടം ഏറ്റെടുത്ത് ബിജെപി

തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…

3 hours ago

ആൺസുഹൃത്തിന് അമിത നിയന്ത്രണമെന്ന് പരാതി: ഒടുവിൽ ക്വട്ടേഷൻ ആക്രമണം പട്ടാമ്പി കേസിൽ പെൺകുട്ടികളുടെ പങ്ക് ചർച്ചയാകുന്നു

പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…

11 hours ago

വൈദ്യുതി വിവാദത്തിൽ സർക്കാരിന് ആശ്വാസം: മന്ത്രിയെ വിശ്വാസത്തിലെടുക്കുമെന്ന് ഉറപ്പ് സമവായത്തിലേക്ക് കെ.എസ്.ഇ.ബി തർക്കം

വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…

13 hours ago

വിദേശ സഞ്ചാരികൾക്കും നിക്ഷേപകർക്കും വൻ ആശ്വാസവുമായി കേന്ദ്ര സർക്കാർ: വിസ നിയമങ്ങൾ ലഘൂകരിച്ച് 9 വിഭാഗങ്ങളാക്കി ചുരുക്കി, അപേക്ഷാ ഫോമുകളുടെ ദൈർഘ്യം 70 ശതമാനം കുറച്ചു!

ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…

14 hours ago

മനുഷ്യനെ മാറ്റിയ മഹാവിളംബരം! കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് അടിത്തറ പാകിയ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് 90 വയസ്സ്!

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…

14 hours ago

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

1 day ago