അടുത്ത മൂന്ന്-നാല് മാസത്തിനുള്ളില് കൊവിഡ് വാക്സിന് പുറത്തിറങ്ങുമെന്ന ആത്മവിശ്വാസം പങ്കുവെച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്ഷ വര്ദ്ധന്. ശാസ്ത്രീയമായ പരിശോധനയുടെ അടിസ്ഥാനത്തിലാകും 135 കോടി ജനങ്ങള്ക്ക് വാക്സിന് വിതരണം ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
‘അടുത്ത മൂന്ന്-നാല് മാസത്തിനുള്ളില് കൊവിഡ് -19 വാക്സിന് തയ്യാറാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ശാസ്ത്രീയമായ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് വാക്സിന് വിതരണം ചെയ്യാനുള്ള മുന്ഗണനാ പട്ടിക തയ്യാറാക്കുന്നത്. ആരോഗ്യ പ്രവര്ത്തകര്ക്കും കൊവിഡ് പോരാട്ടത്തിലേര്പ്പെട്ടവര്ക്കും സ്വാഭാവികമായും മുന്ഗണന നല്കും.’ ഒരു വെബിനാറില് സംസാരിക്കവെ മന്ത്രി പറഞ്ഞു.
കൊവിഡ് വ്യാപനം തടയാന് കേന്ദ്രസര്ക്കാര് സ്വീകരിച്ച നടപടികളെ പ്രശംസിച്ച അദ്ദേഹം കഴിഞ്ഞ ഏതാനും മാസങ്ങളായി പകര്ച്ചവ്യാധിയെ ചെറുക്കാന് വളരെ ധീരമായ ചില നടപടികളാണ് കേന്ദ്രം സ്വീകരിച്ചതെന്നും വ്യക്തമാക്കി.
വാക്സിനേഷന്റെ പ്രചാരണത്തിനായി വിശദമായ ആസൂത്രണം നടക്കുന്നുണ്ടെന്ന് പറഞ്ഞ മന്ത്രി 2021 നമുക്കെല്ലാവര്ക്കും മികച്ച വര്ഷമായിരിക്കണമെന്നും കൂട്ടിച്ചേര്ത്തു.
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…