ശ്രീഹരിക്കോട്ട : ബഹിരാകാശ രംഗത്ത് വീണ്ടും ചരിത്രം കുറിച്ച് ഭാരതം.. ശ്രീഹരിക്കോട്ടയിൽ നിന്നും 100ാം വി്‌ക്ഷേപണം നടത്തി ഐഎസ്ആർഒ.ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് ഇന്ന് രാവിലെ 6.23ന് രണ്ടാം തലമുറ നാവിഗേഷന്‍ ഉപഗ്രഹമായ എൻവിഎസ്-2 സാറ്റ്‌ലൈറ്റുമായി ജിഎസ്എൽവി-എഫ്15 കുതിച്ചുയർന്നു. സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്നാണ് ജിഎസ്എൽവി- എഫ് 15 ആകാശത്തേയ്ക്ക് കുതിച്ചുയർന്നത്.ഇസ്രൊ ജിഎസ്എൽവി-എഫ്15 ലോഞ്ചില്‍ പുതുതലമുറ നാവിഗേഷൻ ഉപഗ്രഹമായ NVS-02വിനെയാണ് ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള നൂറാം വിക്ഷേപണത്തില്‍ ബഹിരാകാശത്തേക്ക് അയച്ചത്.
എൻവിഎസ്02 എന്ന ഉപഗ്രഹവുമായിട്ടാണ് ജിഎസ്എൽവി എഫ്-15 ഉയർന്ന് പൊങ്ങിയത്. സ്ഥാനനിർണയം, നാവിഗേഷൻ എന്നിവയുടെ കൃത്യതയ്ക്ക് വേണ്ടി വികസിപ്പിച്ച 7 ഉപഗ്രഹങ്ങളുടെ ശ്രേണിയാണ് ഇത്. 2,259 കിലോ ഗ്രാം ഭാരമാണ് ഇതിനുള്ളത്. 2023 മെയിൽ ആയിരുന്നു ഈ ശ്രേണിയിൽ വരുന്ന ആദ്യത്തെ ഉപഗ്രഹം വിക്ഷേപിച്ചത്.ജിഎസ്എൽവിയുടെ പതിനേഴാം ദൗത്യം കൂടിയാണിത്. അമേരിക്കയുടെ ജിപിഎസിന് ബദലായുള്ള ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍ സംവിധാനമായ നാവിക് ശൃംഖലയുടെ ഭാഗമാണ് എന്‍വിഎസ്-02 കൃത്രിമ ഉപഗ്രഹം. ആന്ധ്രപ്രദേശിലെ നെല്ലൂർ ജില്ലയിലെ പുലിക്കാട്ട് തടാകത്തിനും ബംഗാൾ ഉൾക്കടലിനും ഇടയിലാണ് ഭാരതം ബഹിരാകാശ മേഖലയിൽ വിസ്മയം തീർക്കുന്നതിന്റെ മുഖ്യസ്ഥാനമായ ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്നത്. ഒരു ഉപഗ്രഹത്തെ സ്വന്തം റോക്കറ്റ് ഉപയോഗിച്ച് ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യയുടെ ആദ്യ ശ്രമം 1979-ലായിരുന്നു. സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിൾ-E-01 (SLV-E-01) വിക്ഷേപണമായിരുന്നു ഐഎസ്ആർഒയുടെ ഉപഗ്രഹവിക്ഷേപണ കേന്ദ്രത്തിൽ നിന്ന് കുതിച്ച ആദ്യ റോക്കറ്റ്.

