India

സെഞ്ചുറിയടിച്ച് ഭാരതം! നൂറാം വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി ഐ എസ് ആർ ഒ, ചരിത്രംകുറിച്ചത് ശ്രീഹരിക്കൊട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന്

ശ്രീഹരിക്കോട്ട : ബഹിരാകാശ രം​ഗത്ത് വീണ്ടും ചരിത്രം കുറിച്ച് ഭാരതം.. ശ്രീഹരിക്കോട്ടയിൽ നിന്നും 100ാം വി്‌ക്ഷേപണം നടത്തി ഐഎസ്ആർഒ.ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് ഇന്ന് രാവിലെ 6.23ന് രണ്ടാം തലമുറ നാവിഗേഷന്‍ ഉപഗ്രഹമായ എൻവിഎസ്-2 സാറ്റ്‌ലൈറ്റുമായി ജിഎസ്എൽവി-എഫ്15 കുതിച്ചുയർന്നു. സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്നാണ് ജിഎസ്എൽവി- എഫ് 15 ആകാശത്തേയ്ക്ക് കുതിച്ചുയർന്നത്.ഇസ്രൊ ജിഎസ്എൽവി-എഫ്15 ലോഞ്ചില്‍ പുതുതലമുറ നാവിഗേഷൻ ഉപഗ്രഹമായ NVS-02വിനെയാണ് ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള നൂറാം വിക്ഷേപണത്തില്‍ ബഹിരാകാശത്തേക്ക് അയച്ചത്.

എൻവിഎസ്02 എന്ന ഉപഗ്രഹവുമായിട്ടാണ് ജിഎസ്എൽവി എഫ്-15 ഉയർന്ന് പൊങ്ങിയത്. സ്ഥാനനിർണയം, നാവിഗേഷൻ എന്നിവയുടെ കൃത്യതയ്ക്ക് വേണ്ടി വികസിപ്പിച്ച 7 ഉപഗ്രഹങ്ങളുടെ ശ്രേണിയാണ് ഇത്. 2,259 കിലോ ഗ്രാം ഭാരമാണ് ഇതിനുള്ളത്. 2023 മെയിൽ ആയിരുന്നു ഈ ശ്രേണിയിൽ വരുന്ന ആദ്യത്തെ ഉപഗ്രഹം വിക്ഷേപിച്ചത്.ജിഎസ്എൽവിയുടെ പതിനേഴാം ദൗത്യം കൂടിയാണിത്. അമേരിക്കയുടെ ജിപിഎസിന് ബദലായുള്ള ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍ സംവിധാനമായ നാവിക് ശൃംഖലയുടെ ഭാഗമാണ് എന്‍വിഎസ്-02 കൃത്രിമ ഉപഗ്രഹം. ആന്ധ്രപ്രദേശിലെ നെല്ലൂർ ജില്ലയിലെ പുലിക്കാട്ട് തടാകത്തിനും ബം​ഗാൾ ഉൾക്കടലിനും ഇടയിലാണ് ഭാരതം ബഹിരാകാശ മേഖലയിൽ വിസ്മയം തീർക്കുന്നതിന്റെ മുഖ്യസ്ഥാനമായ ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്നത്. ഒരു ഉപ​ഗ്രഹത്തെ സ്വന്തം റോക്കറ്റ് ഉപയോ​ഗിച്ച് ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യയുടെ ആദ്യ ശ്രമം 1979-ലായിരുന്നു. സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിൾ-E-01 (SLV-E-01) വിക്ഷേപണമായിരുന്നു ഐഎസ്ആർഒയുടെ ഉപ​ഗ്രഹവിക്ഷേപണ കേന്ദ്രത്തിൽ നിന്ന് കുതിച്ച ആ​ദ്യ റോക്കറ്റ്.

B4 Admin

Recent Posts

നവരാത്രി മൂന്നാം നാളില്‍ മലയാളി മനസ്സ് തൊട്ട് മോദി. എക്‌സില്‍ നവരാത്രി ആശംസകള്‍ക്കൊപ്പം യേശുദാസ് പാടിയ ചോറ്റാനിക്കര ഭഗവതീ എന്ന ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…

6 hours ago

മൂന്ന് മാസം ഗര്‍ഭിണിയായ വനിതാ മാധ്യമപ്രവര്‍ത്തകയോട് ക്രൂരത. രാഹുല്‍ ഗാന്ധി തള്ളി വീഴ്ത്തിയെന്ന് പരാതി, കടുത്ത ആരോപണവുമായി ബി.ജെ.പി

ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…

7 hours ago

ജനങ്ങളുടെ സ്‌നേഹവും പൂജാ പന്തലുകളിലെ സര്‍ഗ്ഗാത്മകതയും അതിശയിപ്പിച്ചു. കൊല്‍ക്കത്തയിലെ ദുര്‍ഗ്ഗാ പൂജ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് യു.എസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍

ഇന്ത്യയില്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന പ്രധാന ഉത്സവങ്ങളിലൊന്നാണ് ദുര്‍ഗ്ഗാ പൂജ. മനോഹരമായി അലങ്കരിച്ച പന്തലുകള്‍, പരമ്പരാഗത ചടങ്ങുകള്‍,…

7 hours ago

അധികാരം നിയന്ത്രിക്കാനല്ല, ജനങ്ങളെ പ്രാപ്തരാക്കാന്‍. ഭാരതം ജനാധിപത്യത്തിന്റെ മാതാവെന്ന് ബ്ലൂംബെര്‍ഗ് ഫോറത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഭാരതം 'ജനാധിപത്യത്തിന്റെ മാതാവാണെന്ന്' വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പരമ്പരാഗതമായ…

8 hours ago

ഓം പ്രകാശ് മാഥൂര്‍ പുതിയ കേരള ഗവര്‍ണര്‍. രാജേന്ദ്ര ആര്‍ലേക്കര്‍ തമിഴ്നാട്ടിലേക്ക്

സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…

22 hours ago

നിയന്ത്രണരേഖ കടക്കാനുള്ള പാക് ഭീകരരുടെ ശ്രമം വിഫലം. മൈന്‍ സ്‌ഫോടനത്തില്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഉന്നത കമാന്‍ഡറുള്‍പ്പെടെ നാല് പാകിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…

22 hours ago