ദില്ലി: താലിബാനുമായി ഇന്ത്യ ചര്‍ച്ച നടത്തി. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡറാണ് താലിബാന്‍ പ്രതിനിധിയുമായി ചര്‍ച്ച നടത്തിയിരിക്കുന്നത്. ഇന്ത്യൻ വംശജരുടേയും ന്യൂനപക്ഷങ്ങളുടേയും സുരക്ഷയും ഇന്ത്യയിലേക്ക് സുരക്ഷിതമായി എത്താനുള്ള സംവിധാനങ്ങളും ചർച്ച ചെയ്തതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ദീപക് മിത്തലും ദോഹയിലെ താലിബാന്റെ പ്രതിനിധി ഷേര്‍ മുഹമ്മദ് അബ്ബാസുമായാണ് ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ വെച്ച് കൂടിക്കാഴ്ച നടന്നത്. താലിബാന്റെ ആവശ്യപ്രകാരമാണ് ചര്‍ച്ച നടന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തതിനു ശേഷം നടക്കുന്ന ആദ്യ ചര്‍ച്ചയാണിത്.
എന്നാൽ ഇപ്പോഴും അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്ന ഇരുപതോളം ഇന്ത്യക്കാരുടെ മടങ്ങിവരവ് ഉറപ്പാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.മാത്രമല്ല ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന അഫ്ഗാൻ സ്വദേശികളെ സുരക്ഷിതമായി കടത്തിവിടണമെന്ന ആവശ്യവും ഇന്ത്യ മുന്നോട്ടുവെച്ചിട്ടുണ്ട്.
അതേസമയം അഫ്ഗാന്‍ മണ്ണ് ഇന്ത്യാ വിരുദ്ധ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് താവളമാകരുതെന്ന കര്‍ശനമായ മുന്നറിയിപ്പും താലബാന് മുന്നില്‍ ഇന്ത്യ നിലപാട് അറിയിച്ചിട്ടുണ്ട്. ഇതെല്ലാം അനുകൂലമായി പരിഗണിക്കുമെന്ന് താലിബാന്‍ പ്രതിനിധി വ്യക്തമാക്കിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

