ജമ്മു കശ്മീരിന് മാറ്റുകൂട്ടാൻ വീടിനും ഒരു പദ്ധതികൂടെ സഫലമാകുന്നു.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവെ ആർച്ച് പാലമായ ചെനാബ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ജമ്മു-കശ്മീരിലെ റാസി ജില്ലയിലെ ബക്കലിനും കൗരിക്കുമിടയില്‍ ചെനാബ് നദിക്കുകുറുകെയാണ് പാലം നിര്‍മിച്ചിരിക്കുന്നത്. കമാനത്തിന് 467 മീറ്റര്‍ നീളമുള്ള പാലം നദിയില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കശ്മീര്‍ റെയില്‍വെ പദ്ധതിയില്‍ പെടുന്ന ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള സെക്ഷന്റെ ഭാഗമായ കത്രയ്ക്കും ബനിഹാലിനും ഇടയിലെ 111 കിലോമീറ്ററിനെ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ് ചെനാബ് പാലം. പാരിസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരമുണ്ട് പാലത്തിന്. പാലത്തിന്റെ ആകെ നീളം 1,315 മീറ്ററാണ്.
പാലത്തിന് 120 വര്‍ഷത്തെ ആയുസ്സാണ് പറഞ്ഞിട്ടുള്ളത്. തീവണ്ടികള്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാൻ കഴിയും. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് പാലത്തിന്റെ നിര്‍വഹണ ഏജന്‍സി. സംയുക്ത സംരംഭമായ ചെനാബ് ബ്രിഡ്ജ് പ്രോജക്ട് അണ്ടര്‍ടേക്കിങ്ങിനാണ് കരാര്‍. ഉത്തര റെയില്‍വേക്കു വേണ്ടി അഫ്‌കോണ്‍സ് എന്ന കമ്പനിയാണ് നിര്‍മ്മാണ നേതൃത്വം.അതേസമയം പാലത്തോടൊപ്പം കത്ര-ശ്രീനഗർ വന്ദേ ഭാരത് ട്രെയിൻ സർവീസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കശ്മീർ താഴ്‌വരയെ ഇന്ത്യൻ റെയിൽവzയുമായി ബന്ധിപ്പിക്കുന്നതിലൂടെ ടൂറിസം പ്രോത്സാഹിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്നാണ് സർക്കാർ ഇതിൽ പ്രതീക്ഷിക്കുന്നത്.

