ഹേഗ്: ചാരപ്രവര്ത്തനം ആരോപിച്ച് പാകിസ്താന് തടവിലാക്കിയ ഇന്ത്യന് പൗരന് കുല്ഭൂഷണ് ജാദവിന്റെ കേസില് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില് പാകിസ്താനെതിരെ ഇന്ത്യ. റിട്ടയേര്ഡ് നാവിക സേനാ ഉദ്യോഗസ്ഥനും വ്യവസായിയുമായ കുല്ഭൂഷണ് ജാദവിനെ പാകിസ്താന് തട്ടിക്കൊണ്ടുപോയി തടവിലാക്കുകയായിരുന്നുവെന്ന് ഇന്ത്യയ്ക്കു വേണ്ടി ഹാജരായ മുന് സോളിസിറ്റര് ജനറല് ഹരീഷ് സാല്വെ കോടതിയെ അറിയിച്ചു.
വിയന്ന കരാര് പാകിസ്താന് ലംഘിച്ചിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് പാകിസ്താന്റെ വാദങ്ങള് എല്ലാം അടിസ്ഥാനരഹിതമാണ്. കുല്ഭൂഷണ് കുറ്റസമ്മതമൊഴി നല്കിയെന്ന വാദം തങ്ങള് അംഗീകരിക്കില്ലെന്നും സാല്വെ പറഞ്ഞു. ഇന്ത്യക്ക് വിചാരണരേഖ പോലും കൈമാറാന് പാകിസ്താന് തയാറല്ല. 13 തവണ കോണ്സുലാര് സഹായം ആവശ്യപ്പെട്ട് സമീപിച്ചിട്ടും മറുപടിയുണ്ടായില്ലെന്നും ഹരീഷ് സാല്വെ ചൂണ്ടിക്കാട്ടി.
അതേസമയം, പാകിസ്താന്റെ വാദം ചൊവ്വാഴ്ച നടക്കും. ബാരിസ്റ്റര് ഖവാര് ഖുറേഷിയാണ് എതിര്ഭാഗത്തിന് വേണ്ടി ഹാജരാകുന്നത്.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…