ബാങ്കോക്ക്: മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറി(ആർഇസിപി)ൽ ഇന്ത്യ ഒപ്പുവയ്ക്കില്ല. ബാങ്കോക്കിൽ ഇന്നലെ നടന്ന ആർ സി ഇ പി ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം വ്യക്തമാക്കി. കർഷകർ, വ്യാപാരികൾ, തൊഴിലാളികൾ, ഉപഭോക്താക്കൾ തുടങ്ങി ഇന്ത്യൻ ജനതയുടെ താത്പര്യങ്ങളെ സംബന്ധിച്ച് അനുകൂലമായ മറുപടിയല്ല ജനങ്ങളിൽ നിന്ന് ലഭിച്ചതെന്നും കരാറിൽ ഒപ്പിടാൻ തന്റെ മന:സാക്ഷി അനുവദിക്കുന്നില്ലെന്നുമാണ് നരേന്ദ്രമോദി ഉച്ചകോടിയെ അറിയിച്ചത്. കരാർ അതിൻറെ യഥാർത്ഥ അന്തഃസത്തയെ പ്രതിഫലിപ്പിക്കുന്നില്ലെന്നും ഇന്ത്യയുടെ മുഖ്യ ആശങ്കകൾക്കു പരിഹാരം നിർദേശിക്കുന്നില്ലെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഭാവിയിൽ ഇന്ത്യൻ ആശങ്കകൾക്ക് പരിഹാരമുണ്ടായാൽ ഇന്ത്യ ഈ സഖ്യത്തിൽ ചേർന്നുകൂടായ്കയില്ല എന്നാണ് വിവരം.
അതേസമയം ചൈനയുൾപ്പടെ 15 രാജ്യങ്ങൾ കരാറുമായി മുന്നോട്ടുപോകും. സഖ്യമുണ്ടാകുന്നതായി ചൈനയടക്കം 15 രാജ്യങ്ങളുടെ ഭരണാധിപൻമാർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഇതിനുള്ള കരാർ അടുത്ത ഫെബ്രുവരിയിലും സ്വതന്ത്ര വ്യാപാരകരാർ ജൂണിലുമാകും ഒപ്പുവയ്ക്കുക. ചരക്ക്, സേവന,നിക്ഷേപ മേഖലകളുമായി ബന്ധപ്പെട്ട് ഇന്ത്യ ഉയർത്തിയ ആശങ്കകൾ കരാർ ഉൾക്കൊള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ ചില രാജ്യങ്ങൾ തയ്യാറാകാതെ വന്നതോടെയാണ് ഇന്ത്യ കരാറിൻറെ ഭാഗമാകേണ്ട എന്ന് തീരുമാനിച്ചത്.
അതേസമയം തയാറാകുമ്പോൾ ഇന്ത്യയ്ക്ക് കരാറിൻറെ ഭാഗമാകാമെന്ന് ചൈന വ്യക്തമാക്കി. അടുത്ത വർഷം ഫെബ്രുവരി വരെയാണ് ഇന്ത്യയ്ക്ക് കരാറിൽ ഒപ്പിടാൻ സമയം അനുവദിച്ചിരിക്കുന്നത്. അതേസമയം ഇന്ത്യയ്ക്ക് ഇനിയും ആർ സി ഇ പിയിൽ ചേരാനാകുമെന്നും വാതിൽ തുറന്നുകിടക്കുകയാണെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പറഞ്ഞു. ഇന്ത്യ ചേരാത്തതിനാൽ ആർ സി ഇ പി ഉദ്ദേശിച്ചത്ര വിജയകരമായില്ല.
ചൈനയുടെ പ്രത്യേക താത്പര്യത്തിലാണ് ഇന്ത്യഉൾപ്പെട്ട 16 രാജ്യ സഖ്യത്തിനു ശ്രമം നടന്നത്. ഇന്ത്യ ചേരില്ലെന്ന സൂചന മൂലം ചൈനീസ് പ്രസിഡൻറ് ഷി ചിൻപിംഗ് ഉച്ചകോടിക്ക് എത്തിയില്ല. പകരം ചൈനീസ് പ്രധാനമന്ത്രി ലി കെചിയാംഗ് ആണ് എത്തിയത്. കരാറിൽ ഇന്ത്യ കൂടെവേണമെന്ന് നിർബന്ധം പിടിക്കുന്നതും കരാറിന് മുൻകൈയെടുക്കുന്നതും ചൈനയാണ്. , ചൈനയുടെ കണ്ണിൽ ഏറ്റവും കൂടുതൽ ഇറക്കുമതി സാദ്ധ്യതയുള്ള രാജ്യമാണ് ഇന്ത്യ.
തെരഞ്ഞെടുപ്പ് കമ്മീഷൻപുറത്തുവിട്ട കണക്കുകൾ പ്രകാരം ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് എസ്‌ഐആറിലൂടെ 58 ലക്ഷം പേർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 24…
ദശലക്ഷക്കണക്കിന് വർഷങ്ങളായി ശാസ്ത്രജ്ഞരെ കുഴപ്പിച്ചിരുന്ന ബെർമുഡയുടെ സവിശേഷമായ ഭൂപ്രകൃതിക്ക് പിന്നിലെ രഹസ്യം തേടിയുള്ള യാത്രയിൽ, സമുദ്രത്തിനടിയിൽ മുൻപ് തിരിച്ചറിയപ്പെടാത്ത ഒരു…
ഭാരതീയ ഗണിതശാസ്ത്ര ചരിത്രത്തിലെ സുവർണ്ണ അദ്ധ്യായമായിരുന്നിട്ടും, സ്വന്തം നാടായ കേരളത്തിൽ പലപ്പോഴും അർഹമായ രീതിയിൽ തിരിച്ചറിയപ്പെടാതെ പോയ മഹാനായ ഗണിതശാസ്ത്രജ്ഞനാണ്…
പ്രകൃതിക്ഷോഭങ്ങളുടെ ശക്തിയും അപ്രതീക്ഷിതത്വവും വിളിച്ചോതുന്ന ഒരു സംഭവമാണ് ദക്ഷിണ ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്തുള്ള ഗ്വയ്ബ നഗരത്തിൽ…
മനുഷ്യജീവിതത്തിലെ അവിശ്വസനീയമായ യാദൃശ്ചികതകളെയും വർത്തമാനകാലത്തെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളെയും ഒരുപോലെ അടയാളപ്പെടുത്തുന്ന ഒന്നാണ് ആഴ്സൻ ഓസ്‌ട്രോവ്‌സ്കിയുടെ ജീവിതം. ഒക്ടോബർ 7-ന്…
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…