ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യം ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍റെ ഒളിത്താവളം തകര്‍ത്തു. ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍ സജദ് ഹൈദറിന്‍റെ ഒളിസങ്കേതമാണ് ജമ്മു കശ്മീര്‍ പൊലീസും സുരക്ഷാ സേനയും ചേര്‍ന്ന് തകര്‍ത്തത്. സോപോര്‍ ജില്ലയിലെ ഒരു പൂന്തോട്ടത്തിനുള്ളിലായിരുന്നു ഒളിസങ്കേതം. ഇവിടെ തീവ്രവാദികളെ പരിശീലിപ്പിച്ചിരുന്നതായി പൊലീസ് അറിയിച്ചു. സജദ് ഹൈദറിന്‍റെ ബന്ധുവിന്‍റേതാണ് പൂന്തോട്ടമെന്നും പൊലീസ് കണ്ടെത്തി.
കഴിഞ്ഞ ദിവസവും കശ്മീരില്‍ തീവ്രവാദികളുടെ ഒളിസങ്കേതം സുരക്ഷാ സേന തകര്‍ത്തിരുന്നു. ശെറി കിഷ്ത്വാര്‍ മേഖലയിലെ ഒളിസങ്കേതമാണ് കഴിഞ്ഞ ദിവസം തകര്‍ത്തത്. പ്രദേശത്ത് നിന്നും നിരവധി ആയുധ ശേഖരങ്ങളും യുദ്ധോപകരണങ്ങളും സുരക്ഷാ സേന കണ്ടെടുത്തിരുന്നു.
ഇതോടൊപ്പം ഗ്രനേഡ് ആക്രമണത്തിന് പദ്ധതിയിട്ട ഭീകരനെയും പൊലീസ് പിടികൂടിയിരുന്നു. സോപോറിലെ കടകളിലും, പെട്രോള്‍ പമ്പുകള്‍ക്കു നേരെയും, തിരക്കേറിയ പ്രദേശങ്ങളിലുമാണ് ഇയാള്‍ ഗ്രനേഡ് ആക്രമണം നടത്താന്‍ പദ്ധതിയിട്ടത്.
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…