പുൽവാമ ഭീകരാക്രമണത്തിന് ശക്തമായ മറുപടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ വാക്കുകൾ സത്യമായിരിക്കുന്നു. ഇന്ന് പുലർച്ചെ, ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ പാകിസ്ഥാനിലെ പ്രധാന ഭീകര പരിശീലന കേന്ദ്രങ്ങളാണ്, ഇന്ത്യ തകർത്തത്.
സർജ്ജിക്കൽ സ്ട്രൈക്ക് പോലെ തന്നെ, ഈ ആക്രമണവും, പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ആണെന്നതാണ് വിവരം. പ്രതിരോധ മന്ത്രി നിർമ്മല സീതാരാമനും, ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലും പ്രധാനമന്ത്രിക്കൊപ്പം ആക്രമണ വിവരങ്ങൾ നിരീക്ഷിച്ചു.
ഇത് പാകിസ്ഥാന് അപ്രതീക്ഷിതമായ തിരിച്ചടിയാണ്. പാക് അധിനിവേശ കാശ്മീരിലെ ഭീകരരുടെ ക്യാമ്പുകൾ ഇന്ത്യ ആക്രമിക്കുമെന്ന് കരുതി അവ പാകിസ്ഥാൻ ഒഴിപ്പിച്ചിരുന്നു. എന്നാൽ, അവരുടെ പ്രതീക്ഷകളെ കടത്തിവെട്ടി, അതിർത്തി കടന്ന് പാക്കിസ്ഥാനിലെ, ഭീകര പരിശീലന കേന്ദ്രങ്ങളാണ് ഇന്ത്യൻ വ്യോമസേന ലക്ഷ്യം വച്ചത്.
12 മിറാഷ് 2000 വിമാനങ്ങൾ ഉപയോഗിച്ചാണ് ഇന്ത്യ ഈ രണ്ടാം സർജിക്കൽ സ്‌ട്രൈക്ക് നടത്തിയത്. പുലർച്ചെ 3.30നായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ബലാൽകോട്ടിൽ ഇന്ത്യ ഉപയോഗിച്ചത് ‘മേക്ക് ഇൻ ഇന്ത്യ’യിൽ നാം തന്നെ വികസിപ്പിച്ച “സുദർശൻ ലേസർ” ഗൈഡഡ് ബോംബാണ് എന്നതാണ് ഏറ്റവും പുതിയ വിവരം.
ഇന്ത്യ തന്നെ നിർമ്മിച്ച അതിശക്തമായ ബോംബുകളുടേയും, മിസൈലുകളുടേയും ശ്രേണിയിൽ താരതമ്യേന ശക്തി കുറഞ്ഞ ബോംബുകളാണ് ലേസർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ‘സുദർശൻ’. അതിന്റെ നശീകരണ ശക്തി ഇതാണെങ്കിൽ ‘ബ്രഹ്മോസും’, ‘അഗ്നി’യുമടക്കമുള്ളവയുടെ പ്രഹരണ ശേഷി എന്താകുമെന്നത് പാകിസ്ഥാന്റെ ഉറക്കം കെടുത്തും.
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…
ശ്രീനിവാസൻ എന്ന മഹാനായ കലാകാരന് ഹൃദയപൂർവ്വമായ ആദരാഞ്ജലി. അദ്ദേഹത്തിന്റെ അഭിനയ ജീവിതവും മലയാള സിനിമയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും ഈ…