india-russia
ന്യൂയോര്‍ക്ക്: റഷ്യയും ഇന്ത്യയും തമ്മിലുള്ളത് അനിവാര്യതയിൽ നിന്നും ഉടലെടുത്ത ബന്ധമെന്ന് യു എസ്. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആയ ആന്റണി ബ്ലിങ്കനാണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്. അങ്ങനെയൊരു ബന്ധം വളര്‍ത്തിയെടുക്കാന്‍ തങ്ങള്‍ക്ക് സാധിച്ചില്ലെന്നും അദ്ദേഹംവ്യക്തമാക്കി.
‘ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ഇപ്പോള്‍ ആരംഭിച്ചതല്ല. അതിന് ഒരുപാട് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. പരസ്പരം ആവശ്യമുള്ള ഒരു അനിവാര്യതയില്‍ നിന്നുമുടലെടുത്തതാണ് ഈ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള സുഹൃദ്ബന്ധം. ആ സമയത്ത്, അങ്ങനെ ഒരു പങ്കാളിയാവാനുള്ള സാഹചര്യത്തില്‍ ആയിരുന്നില്ല അമേരിക്ക. അതുകൊണ്ടുതന്നെ റഷ്യയുമായി അത്തരമൊരു ബന്ധം വളര്‍ത്തിയെടുക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല’ ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.
സെനറ്റ് കോണ്‍ഗ്രസില്‍ പ്രസംഗിക്കവേ, ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള സെനറ്റര്‍ വില്യം ഹേഗര്‍ടിയുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു ആന്റണി ബ്ലിങ്കന്‍. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍, ഇന്ത്യയുമായുള്ള നയതന്ത്രബന്ധം ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ തങ്ങള്‍ക്ക് വളരെ ഗുണം ചെയ്യുമെന്നും ബ്ലിങ്കന്‍ അഭിപ്രായപ്പെടുകയും ചെയ്തു.
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…
ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…
ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…