Friday, May 24, 2024
spot_img

ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ഇപ്പോള്‍ ആരംഭിച്ചതല്ല! അതിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്, ഇത് അനിവാര്യതയില്‍ നിന്നുടലെടുത്ത ബന്ധം, ഞങ്ങള്‍ക്കത് സാധിച്ചില്ല’ : യു.എസ്

ന്യൂയോര്‍ക്ക്: റഷ്യയും ഇന്ത്യയും തമ്മിലുള്ളത് അനിവാര്യതയിൽ നിന്നും ഉടലെടുത്ത ബന്ധമെന്ന് യു എസ്. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആയ ആന്റണി ബ്ലിങ്കനാണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്. അങ്ങനെയൊരു ബന്ധം വളര്‍ത്തിയെടുക്കാന്‍ തങ്ങള്‍ക്ക് സാധിച്ചില്ലെന്നും അദ്ദേഹംവ്യക്തമാക്കി.

ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ഇപ്പോള്‍ ആരംഭിച്ചതല്ല. അതിന് ഒരുപാട് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. പരസ്പരം ആവശ്യമുള്ള ഒരു അനിവാര്യതയില്‍ നിന്നുമുടലെടുത്തതാണ് ഈ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള സുഹൃദ്ബന്ധം. ആ സമയത്ത്, അങ്ങനെ ഒരു പങ്കാളിയാവാനുള്ള സാഹചര്യത്തില്‍ ആയിരുന്നില്ല അമേരിക്ക. അതുകൊണ്ടുതന്നെ റഷ്യയുമായി അത്തരമൊരു ബന്ധം വളര്‍ത്തിയെടുക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല’ ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.

സെനറ്റ് കോണ്‍ഗ്രസില്‍ പ്രസംഗിക്കവേ, ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള സെനറ്റര്‍ വില്യം ഹേഗര്‍ടിയുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു ആന്റണി ബ്ലിങ്കന്‍. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍, ഇന്ത്യയുമായുള്ള നയതന്ത്രബന്ധം ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ തങ്ങള്‍ക്ക് വളരെ ഗുണം ചെയ്യുമെന്നും ബ്ലിങ്കന്‍ അഭിപ്രായപ്പെടുകയും ചെയ്തു.

Related Articles

Latest Articles