India

എണ്ണിയാലൊടുങ്ങാത്ത നേട്ടം !! ‘എല്ലാ കരാറുകളുടെയും മാതാവ് യാഥാർഥ്യമായി”യൂറോപ്യൻ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ച് ഭാരതം

ദില്ലി : ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചരിത്രപ്രധാനമായ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമായി. രണ്ട് പതിറ്റാണ്ടോളമായി നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ ഇന്ന് ഉച്ചയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും കരാറിൽ ഒപ്പുവെച്ചത്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ വ്യാപാര ശൃംഖലകൾ ഒന്നിക്കുന്ന ഈ കരാറിനെ ‘എല്ലാ വ്യാപാര കരാറുകളുടെയും മാതാവ്’ എന്നാണ് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ വിശേഷിപ്പിച്ചത്. ജനുവരി 27 എന്ന ചരിത്ര ദിനത്തിൽ യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളുമായി ഇന്ത്യ ഇത്തരമൊരു കരാറിലേർപ്പെടുന്നത് ശുഭസൂചകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര കരാറാണിത്. നിലവിൽ 213 ബില്യൺ ഡോളർ മൂല്യമുള്ള ഉഭയകക്ഷി വ്യാപാരം ഈ കരാറിലൂടെ പുതിയ ഉയരങ്ങളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വസ്ത്ര വ്യാപാരം, രത്നങ്ങൾ, ആഭരണങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ തുടങ്ങിയ ആഭ്യന്തര മേഖലകൾക്ക് കരാർ വലിയ കരുത്ത് പകരും. ഏകദേശം എട്ടു ലക്ഷത്തോളം വരുന്ന പ്രവാസി ഇന്ത്യക്കാർക്കും ഈ തീരുമാനം ഗുണകരമാകുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വെറും ഒരു സാമ്പത്തിക ഇടപാടിനപ്പുറം ആഗോള നന്മയ്ക്കും സ്ഥിരതയ്ക്കും വേണ്ടിയുള്ള പങ്കാളിത്തമായാണ് ഇന്ത്യയും യൂറോപ്യൻ യൂണിയനും ഇതിനെ കാണുന്നത്. ഹരിത ഊർജ്ജം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ആഗോള വിഷയങ്ങളിൽ ഇരു ശക്തികളും ഇനിയങ്ങോട്ട് സഹകരിച്ച് പ്രവർത്തിക്കും.

കരാറിലൂടെ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള കാറുകളുടെ ഇറക്കുമതി തീരുവ 110 ശതമാനത്തിൽ നിന്നും ഘട്ടംഘട്ടമായി 10 ശതമാനത്തിലേക്ക് കുറയും. പകരം ഇന്ത്യയിൽ നിന്നുള്ള സ്റ്റീൽ, ടെക്സ്റ്റൈൽ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് യൂറോപ്യൻ വിപണിയിൽ കൂടുതൽ ഇളവുകൾ ലഭിക്കും. പ്രതിരോധ മേഖലയിലെ സഹകരണത്തിനുള്ള പുതിയ ചട്ടക്കൂടിനും ഇരുപക്ഷവും രൂപം നൽകിയിട്ടുണ്ട്. 2007-ൽ ആരംഭിച്ച ചർച്ചകൾ കാർഷിക-ക്ഷീര മേഖലകളിലെ തർക്കം മൂലം 2016-ൽ പാതിവഴിയിൽ നിലച്ചുപോയിരുന്നു. എന്നാൽ കോവിഡിന് ശേഷമുള്ള ആഗോള സാഹചര്യങ്ങളും യുക്രെയ്ൻ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധികളും ചർച്ചകൾ വേഗത്തിലാക്കാൻ ഇരുപക്ഷത്തെയും പ്രേരിപ്പിച്ചു. അമേരിക്കയെയും ചൈനയെയും അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാൻ ആഗ്രഹിക്കുന്ന യൂറോപ്പിന് ഈ കരാർ വലിയ ആശ്വാസമാണ് നൽകുന്നത്.

B4 Admin

Recent Posts

ആൺസുഹൃത്തിന് അമിത നിയന്ത്രണമെന്ന് പരാതി: ഒടുവിൽ ക്വട്ടേഷൻ ആക്രമണം പട്ടാമ്പി കേസിൽ പെൺകുട്ടികളുടെ പങ്ക് ചർച്ചയാകുന്നു

പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…

7 hours ago

വൈദ്യുതി വിവാദത്തിൽ സർക്കാരിന് ആശ്വാസം: മന്ത്രിയെ വിശ്വാസത്തിലെടുക്കുമെന്ന് ഉറപ്പ് സമവായത്തിലേക്ക് കെ.എസ്.ഇ.ബി തർക്കം

വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…

8 hours ago

വിദേശ സഞ്ചാരികൾക്കും നിക്ഷേപകർക്കും വൻ ആശ്വാസവുമായി കേന്ദ്ര സർക്കാർ: വിസ നിയമങ്ങൾ ലഘൂകരിച്ച് 9 വിഭാഗങ്ങളാക്കി ചുരുക്കി, അപേക്ഷാ ഫോമുകളുടെ ദൈർഘ്യം 70 ശതമാനം കുറച്ചു!

ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…

9 hours ago

മനുഷ്യനെ മാറ്റിയ മഹാവിളംബരം! കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് അടിത്തറ പാകിയ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് 90 വയസ്സ്!

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…

9 hours ago

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

23 hours ago

പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ ജവാന് വെടിയേറ്റു

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…

1 day ago