ജനറൽ ഷാങ് യൂക്സിയ
ബീജിംഗ് : ചൈനീസ് സൈനിക നേതൃത്വത്തെ പിടിച്ചുകുലുക്കിക്കൊണ്ട് പ്രസിഡന്റ് ഷി ജിൻപിംഗിന്റെ അതീവ വിശ്വസ്തനും രാജ്യത്തെ ഏറ്റവും മുതിർന്ന സൈനിക ഉദ്യോഗസ്ഥനുമായ ജനറൽ ഷാങ് യൂക്സിയ ഉൾപ്പെടെയുള്ളവർക്കെതിരെ ഗുരുതരമായ അന്വേഷണം ആരംഭിച്ചു. ചൈനയുടെ ആണവായുധ ശേഖരവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങൾ അമേരിക്കയ്ക്ക് ചോർത്തി നൽകിയെന്ന നടുക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചൈനീസ് പ്രതിരോധ മന്ത്രാലയം =ഔദ്യോഗികമായി പുറത്തുവിട്ട വിവരങ്ങൾ പ്രകാരം സെൻട്രൽ മിലിട്ടറി കമ്മീഷൻ (സിഎംസി) സീനിയർ വൈസ് ചെയർമാൻ ഷാങ് യൂക്സിയ, ജോയിന്റ് സ്റ്റാഫ് ഡിപ്പാർട്ട്‌മെന്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ലിയു ഷെൻലി എന്നിവർ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ നിരീക്ഷണത്തിലാണ്.
ആണവായുധങ്ങളുടെ സാങ്കേതിക വിവരങ്ങൾ അമേരിക്കൻ അധികൃതർക്ക് കൈമാറിയതിന് പുറമെ, സൈനിക സ്ഥാനക്കയറ്റങ്ങൾക്കായി വൻതോതിൽ കൈക്കൂലി വാങ്ങിയതായും ഷാങ്ങിനെതിരെ ആരോപണമുണ്ട്. സൈന്യത്തിനുള്ളിൽ സ്വന്തമായി രാഷ്ട്രീയ ചേരികൾ രൂപീകരിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഐക്യം തകർക്കാൻ ശ്രമിച്ചതായും അന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൈനീസ് നാഷണൽ ന്യൂക്ലിയർ കോർപ്പറേഷൻ മുൻ മേധാവി ഗു ജുന്നിനെതിരെ നടന്ന അന്വേഷണമാണ് ഈ വൻ ചതിയുടെ ചുരുളഴിക്കാൻ സഹായിച്ചത്. ഷി ജിൻപിംഗിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായി അറിയപ്പെട്ടിരുന്ന ഷാങ്, 1979-ലെ വിയറ്റ്നാം യുദ്ധത്തിലടക്കം പങ്കെടുത്ത പരിചയസമ്പന്നനായ ഉദ്യോഗസ്ഥനാണ്.
കഴിഞ്ഞ വർഷം മുതൽ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയിൽ തുടരുന്ന അഴിമതിവിരുദ്ധ നടപടികളുടെ ഭാഗമായാണ് ഈ അപ്രതീക്ഷിത നീക്കം. രണ്ട് മുൻ പ്രതിരോധ മന്ത്രിമാർ ഉൾപ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥർ ഇതിനോടകം തന്നെ ഇത്തരത്തിൽ പുറത്തായിട്ടുണ്ട്. ഷാങ്ങിന്റെയും ലിയുവിന്റെയും കീഴിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കാനും അവരുടെ മുൻകാല പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും പ്രസിഡന്റ് ഷി ജിൻപിംഗ് പ്രത്യേക കർമ്മസേനയ്ക്ക് ഉത്തരവ് നൽകിയിട്ടുണ്ട്. സൈനിക നേതൃത്വത്തിലെ ഈ വൻ ശുദ്ധികലശം ചൈനയുടെ പ്രതിരോധ പ്രവർത്തനങ്ങളെ താൽക്കാലികമായി ബാധിച്ചേക്കാമെങ്കിലും, സൈന്യത്തിന് മേലുള്ള തന്റെ നിയന്ത്രണം ശക്തമാക്കാനാണ് ഷി ഇതിലൂടെ ലക്ഷ്യമിടുന്നത്.
സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…
മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…
കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…