പ്രിട്ടോറിയ ∙ വിജയ ദാഹത്തോടെ പന്തെറിയുന്ന ഇന്ത്യൻ പേസർമാർക്കു മുൻപിൽ ബാറ്റുകൊണ്ടു പ്രതിരോധം തീർക്കാനാകാതെ ദക്ഷിണാഫ്രിക്ക പതറുന്നു. മഴമൂലം ചതുർദിനമായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിവസം ഇന്ത്യയ്ക്കു ജയം 5 വിക്കറ്റ് മാത്രം അകലെ. 94 റൺസെടുക്കുന്നതിനിടെ 4 മുൻനിര ബാറ്റർമാരെ നഷ്ടമായ ദക്ഷിണാഫ്രിക്കയ്ക്കു ജയിക്കാൻ വേണ്ടത് 211 റൺസും. 52 റൺസുമായി ഡീൻ എൽഗാർ ക്രീസിലുണ്ട്. 2–ാം ഇന്നിങ്സിൽ ഇന്നലെ ഇന്ത്യയെ 174 റൺസിൽ എറിഞ്ഞൊതുക്കിയ ആതിഥേയർ 305 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. സ്കോർ: ഇന്ത്യ 327, 174. ദക്ഷിണാഫ്രിക്ക 197, 4ന് 94. പേസർമാരെ പിന്തുണയ്ക്കുന്ന സെഞ്ചൂറിയനിലെ പിച്ചിൽ 251 റൺസാണ് ഇതുവരെ നാലാം ഇന്നിങ്സിൽ പിന്തുടർന്നു കീഴടക്കിയ ഉയർന്ന സ്കോർ.
ഒന്നാം ഇന്നിങ്സ് ലീഡിന്റെ ബലത്തിൽ എതിരാളികൾക്കു മുൻപിൽ കൂറ്റൻ വിജയലക്ഷ്യമുയർത്താനിറങ്ങിയ ഇന്ത്യൻ ബാറ്റിങ് നിരയ്ക്കു 4–ാം ദിനം തിരിച്ചടികളുടേതായിരുന്നു. ഒന്നിന് 16 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 174 റൺസിനു പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 2–ാം ഓവറിൽ തന്നെ മുഹമ്മദ് ഷമി വിറപ്പിച്ചു. ഓപ്പണർ എയ്ഡൻ മാർക്രം (1) പുറത്ത്. കീഗൻ പീറ്റേഴ്സൻ (17), വാൻഡർ ദസൻ (11) എന്നിവരെ കൂട്ടുപിടിച്ച് ഡീൻ എൽഗാർ സ്കോറുയർത്താൻ ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ പേസർമാർ ആധിപത്യം കാത്തു.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…