ഇന്ത്യ കുതിപ്പിലേക്ക്; സ്വന്തം ബുള്ളറ്റ് ട്രെയിനിന്റെ ആദ്യ ഫ്രെയിം തയ്യാര്‍ ! മേയ്-ജൂണ്‍ മാസത്തോടെ പരീക്ഷണ ഓട്ടം
ഇന്ത്യന്‍ റെയില്‍വേ ചരിത്രത്തില്‍ ഒരു പുതിയ യുഗപ്പിറവിക്ക് വഴിയൊരുക്കിക്കൊണ്ട്, പൂര്‍ണ്ണമായും തദ്ദേശീയമായി നിര്‍മിക്കുന്ന ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ ബോഡി ഫ്രെയിം നിര്‍മാണം പൂര്‍ത്തിയായി. വഡോദരയില്‍ നടന്ന ‘നമോ ഫോര്‍ വികസിത് ഭാരത്’ പരിപാടിയില്‍ സംസാരിക്കവെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഈ സുപ്രധാന വിവരം പങ്കുവെച്ചത്. നിര്‍മാണം പൂര്‍ത്തിയായ ആദ്യ ബോഡി ഫ്രെയിം അതീവ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുന്ന ‘സ്‌ക്വീസ് ടെസ്റ്റിനായി’ (Squeeze Test) അയച്ചിരിക്കുകയാണ്.
വരുന്ന മേയ്-ജൂണ്‍ മാസത്തോടെ ട്രെയിനിന്റെ ട്രയല്‍ റണ്‍ ട്രാക്കില്‍ ആരംഭിക്കും. തുടര്‍ച്ചയായി 2 മുതല്‍ 4 മാസം വരെ നീളുന്ന കടുത്ത സുരക്ഷാ-സാങ്കേതിക പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ ഔദ്യോഗികമായി രാജ്യത്തിന് സമര്‍പ്പിക്കും. ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ പശ്ചിമ ഇന്ത്യയിലെ യാത്രാരംഗത്ത് വന്‍ വിപ്ലവമുണ്ടാകും. നിലവില്‍ മണിക്കൂറുകള്‍ എടുക്കുന്ന വഡോദരയില്‍ നിന്നുള്ള മുംബൈയിലേക്കുള്ള യാത്ര വെറും 1.5 മണിക്കൂറായി ചുരുങ്ങും. വ്യാപാരികള്‍ക്കും ദിവസേന യാത്ര ചെയ്യുന്നവര്‍ക്കും ഇത് വന്‍ ആശ്വാസമേകും.
പ്രധാനമന്ത്രിയുടെ ‘ആത്മനിര്‍ഭര്‍ ഭാരത്’ കാഴ്ചപ്പാടില്‍ ഊന്നിയാണ് വിദേശ സാങ്കേതികവിദ്യകളെ മാത്രം ആശ്രയിക്കാതെ ഇന്ത്യ സ്വന്തമായി ബുള്ളറ്റ് ട്രെയിന്‍ രൂപകല്പന ചെയ്തു നിര്‍മിക്കുന്നത്. മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ ഇടനാഴിയിലെ സൂറത്ത് – ബിലിമോറ ഭാഗമാണ് അടുത്ത വര്‍ഷം ആദ്യം കമ്മീഷന്‍ ചെയ്യാന്‍ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ മറ്റ് ഘട്ടങ്ങളിലെ ട്രാക്ക് നിര്‍മാണവും വയഡക്ട് (Viaduct) ജോലികളും പ്രതീക്ഷിച്ചതിലും വേഗത്തിലാണ് പുരോഗമിക്കുന്നത്. ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും വന്‍ കുതിപ്പുപകരുന്ന ഈ ഹൈസ്പീഡ് റെയില്‍ പദ്ധതി ഗതാഗത മേഖലയുടെ ഭാവിയെത്തന്നെ മാറ്റിമറിക്കും.
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…