ഒന്നേകാൽ നൂറ്റാണ്ടു മുൻപ്, കൃത്യമായി പറഞ്ഞാൽ 1,890-കളിൽ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായിരുന്നു ഇന്ത്യ. എന്നാൽ പിന്നീട് പിന്നിലായ ഇന്ത്യ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ വീണ്ടും ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകാൻ പോകുകയാണ്. എന്നാൽ ഇപ്പോഴിതാ, 2075 ഓടെ അമേരിക്കയെയും മറികടന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്നാണ് പുതിയ റിപ്പോർട്ട്. ലോകത്തിലെതന്നെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയ്‌ക്ക് മാറാനാകുമെന്നും അതിലൂടെ ജിഡിപിയിൽ വർധനവ് ഉണ്ടാകുമെന്നുമാണ് ഗോൾഡ്മാൻ സാക്‌സ് റിപ്പോർട്ടിൽ പറയുന്നത്. ന്യൂയോർക്ക് ആസ്ഥാനമായ അമേരിക്കൻ ബഹുരാഷ്‌ട്ര ഇൻവെസ്റ്റ്മെന്റ് ബാങ്കും, ധനകാര്യ സേവന ദാതാവുമാണ് ഗോൾഡ്മാൻ സാക്സ്.
ജനസംഖ്യവർധനവ്, സാങ്കേതിക വിദ്യയുടെ വേഗത എന്നിവയുടെ അടിസ്ഥാനതിൽ രാജ്യം വലിയ നേട്ടം കൈവരിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വർദ്ധിച്ചുവരുന്ന ജനസംഖ്യയുടെ സാധ്യതകൾ തിരിച്ചറിഞ്ഞു അതിന്റെ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കുകയാണെന്ന് സാക്സ് വ്യക്തമാക്കി. സേവന മേഖല വളരുന്നതോടൊപ്പം കഴിവുള്ള വ്യക്തികളുടെ എണ്ണം, ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യാ അനുപാതം തുടങ്ങിയവ കാരണം ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് ഗോൾഡ്മാൻ സാക്സ് പറയുന്നു. ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയും കുട്ടികളുടെയും പ്രായമായവരുടെയും എണ്ണവും തമ്മിലുള്ള ഏറ്റവും മികച്ച അനുപാതമാണ് ഇന്ത്യയിലെ ജനസംഖ്യയെന്ന് ഗോൾഡ്മാൻ സാക്സ് വ്യക്തമാക്കി. അതിന്റെ ഭാഗമായി തൊഴിലാളികൾക്ക് കൂടുതൽ പരിശീലനവും നൈപുണ്യവും നൽകുകയും ചെയ്യുന്നുവെന്ന് ഗോൾഡ്മാൻ സാക്സിന്റെ റിസേർച്ച് ഇന്ത്യൻ സാമ്പത്തിക വിദഗ്ധൻ സന്തനു സെൻഗുപ്ത വ്യക്തമാക്കി. ഉൽപ്പാദന ശേഷി സജ്ജീകരിക്കുക, സേവനങ്ങൾ തുടരുക, അടിസ്ഥാന സൗകര്യങ്ങളുടെ വളർച്ച തുടരുക തുടങ്ങിയ കാര്യങ്ങൾ ഇന്ത്യയ്ക്ക് നിലവിലെ സാഹചര്യത്തിൽ സാധ്യമാണെന്നും സാക്സ് വ്യക്തമാക്കി.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…