firing BrahMos missile to Pakistan
ഇന്ത്യ നിര്‍മ്മിയ്ക്കുന്ന 156 പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി അനുമതി നൽകി.വിവിധ രാജ്യങ്ങളിലേക്കുള്ള ആയുധ കയറ്റുമതി വര്‍ധിപ്പിയ്ക്കുന്നതിനായിട്ടാണ് ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യാനായി സര്‍ക്കാര്‍ അംഗീകാരം നൽകിയത്. പ്രതിരോധ ഗവേഷണ വികസന സംഘടനയാണ് (ഡിആര്‍ഡിഒ) ഉപകരണങ്ങളുടെ പട്ടിക പുറത്ത് വിട്ടത്.
ബ്രഹ്മോസ് മിസൈല്‍, തേജസ് യുദ്ധ വിമാനം, ആര്‍ട്ടലറി ഗണ്ണുകള്‍, സ്‌ഫോടക വസ്തുക്കള്‍ എന്നിവ പട്ടികയിൽ ഉള്‍പ്പെടുന്നു. കയറ്റുമതിക്ക് അനുമതി കിട്ടിയ ഉപകരണങ്ങളില്‍ 19 എണ്ണം വ്യോമ ഉപകരണങ്ങളാണ്. 16 എണ്ണം ന്യൂക്ലിയര്‍, ബയോളജിക്കല്‍, കെമിക്കല്‍ ഉപകരണങ്ങളാണ്. 41 എണ്ണം കോംപാക്ട് സിസ്റ്റങ്ങളാണ്, 28 എണ്ണം നേവല്‍ ഉപകരണങ്ങളാണ്. 27 എണ്ണം ഇലക്‌ട്രോണിക് കമ്യൂണിക്കേഷന്‍ സിസ്റ്റങ്ങളാണ്. 10 ജീവന്‍ രക്ഷാ ഉപകരണങ്ങളും, 4 മിസൈലുകളും, 4 മൈക്രോ ഇലക്‌ട്രോണിക് ഉപകരണങ്ങളും പട്ടികയില്‍ പെടുന്നു. 2025 ഓടെ 35,000 കോടിയുടെ കയറ്റുമതിയാണ് ഈ ഇനങ്ങളിലൂടെ ഭാരതം പ്രതീക്ഷിയ്ക്കുന്നത്
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…
പുതിയ യുദ്ധഭടന്മാർ ഇറങ്ങി. ദിലീപിനെതിരെ വൻ ഗുഡാലോചന? മാർട്ടിൻ ആന്റണിയുടെ വെളിപ്പെടുത്തലുകൾ,ഞെട്ടിക്കുന്ന ആരോപണങ്ങൾ! ആരാണ് യഥാർത്ഥ ഗൂഢാലോചനക്കാർ ? #നടിയാക്രമണകേസ്…
ദില്ലി: ∙ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവരുന്ന വിബി–ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ…
കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാര്‍ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ പരിക്കേറ്റ നിലയില്‍…
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥിയായെത്തിയ '3I/ATLAS' എന്ന നക്ഷത്രാന്തര ധൂമകേതു (Interstellar Comet) ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിക്ക്…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…