Monday, June 17, 2024
spot_img

ഭാരതത്തിന്റെ പ്രതിരോധ ഉപകരണങ്ങൾ,സൗഹൃദരാജ്യങ്ങളിലേക്ക്

ഇന്ത്യ നിര്‍മ്മിയ്ക്കുന്ന 156 പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി അനുമതി നൽകി.വിവിധ രാജ്യങ്ങളിലേക്കുള്ള ആയുധ കയറ്റുമതി വര്‍ധിപ്പിയ്ക്കുന്നതിനായിട്ടാണ് ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യാനായി സര്‍ക്കാര്‍ അംഗീകാരം നൽകിയത്. പ്രതിരോധ ഗവേഷണ വികസന സംഘടനയാണ് (ഡിആര്‍ഡിഒ) ഉപകരണങ്ങളുടെ പട്ടിക പുറത്ത് വിട്ടത്.

ബ്രഹ്മോസ് മിസൈല്‍, തേജസ് യുദ്ധ വിമാനം, ആര്‍ട്ടലറി ഗണ്ണുകള്‍, സ്‌ഫോടക വസ്തുക്കള്‍ എന്നിവ പട്ടികയിൽ ഉള്‍പ്പെടുന്നു. കയറ്റുമതിക്ക് അനുമതി കിട്ടിയ ഉപകരണങ്ങളില്‍ 19 എണ്ണം വ്യോമ ഉപകരണങ്ങളാണ്. 16 എണ്ണം ന്യൂക്ലിയര്‍, ബയോളജിക്കല്‍, കെമിക്കല്‍ ഉപകരണങ്ങളാണ്. 41 എണ്ണം കോംപാക്ട് സിസ്റ്റങ്ങളാണ്, 28 എണ്ണം നേവല്‍ ഉപകരണങ്ങളാണ്. 27 എണ്ണം ഇലക്‌ട്രോണിക് കമ്യൂണിക്കേഷന്‍ സിസ്റ്റങ്ങളാണ്. 10 ജീവന്‍ രക്ഷാ ഉപകരണങ്ങളും, 4 മിസൈലുകളും, 4 മൈക്രോ ഇലക്‌ട്രോണിക് ഉപകരണങ്ങളും പട്ടികയില്‍ പെടുന്നു. 2025 ഓടെ 35,000 കോടിയുടെ കയറ്റുമതിയാണ് ഈ ഇനങ്ങളിലൂടെ ഭാരതം പ്രതീക്ഷിയ്ക്കുന്നത്

Related Articles

Latest Articles