ഇന്ത്യയിൽ ഇതുവരെ 60,35,660 പേര് കോവിഡ് പ്രതിരോധ വാക്സിൻ എടുത്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അഡീഷണല് സെക്രട്ടറി മനോഹര് അഗ്നാനി അറിയിച്ചു. 54,12,270 ആരോഗ്യപ്രവര്ത്തകരും 6,23,390 മുന്നിര പ്രവര്ത്തകരും വാക്സിന് സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 2 മുതല് ഫെബ്രുവരി 8 വൈകുന്നേരം 6 മണിവരെയുള്ള കണക്കുകളാണിത്.
28 സംസ്ഥാനങ്ങളിലും 7 കേന്ദ്രഭരണ പ്രദേശങ്ങളിലും വാക്സിനേഷന് കേന്ദ്രങ്ങള് സജ്ജീകരിച്ചു. 60 ലക്ഷം ആളുകള് ഏറ്റവും വേഗത്തില് വാക്സിന് ലഭ്യമാക്കിയ രാജ്യമായി ഇന്ത്യ മാറി. 24 ദിവസങ്ങള്ക്കുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്. 60 ലക്ഷം പേര്ക്ക് വാക്സിന് നല്കാന് അമേരിക്ക 26 ദിവസങ്ങളെടുത്തെന്നും ബ്രിട്ടണ് 46 ദിവസമെടുത്തെന്നും മനോഹർ അഗ്നാനി പറഞ്ഞു.
വാക്സിനേഷനെ തുടര്ന്നുള്ള ആരോഗ്യപ്രശ്നങ്ങളെ തുടര്ന്ന് 29 പേരെ ആശുപത്രിയില് പ്രവേശിപ്പിച്ചു. 19 പേര് ഡിസ്ചാര്ജ് ആയി.ഒരാള് ഇപ്പോഴും ആശുപത്രിയില് തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രിയില് പ്രവേശിപ്പിച്ചവരില് ഒരാള് കേരളത്തില് നിന്നുള്ളയാളാണ്. വാക്സിന് സ്വീകരിച്ചവരുടെ 0.0005% മാത്രം ആളുകളാണ് ആശുപത്രിയില് പ്രവേശിക്കപ്പെട്ടതെന്നും വ്യക്തമാക്കി .
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…