Thursday, December 18, 2025

ചൈനയ്ക്ക് സഹായവുമായി ഇന്ത്യ; ചൈനയിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് മരുന്നുകൾ എത്തിക്കാൻ തയ്യാറെന്ന് ഇന്ത്യൻ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിൽ കഷ്ട്ടപ്പെടുന്ന ചൈനയെ സഹായിക്കാൻ തയ്യാറായി ഇന്ത്യ. ചൈനയിൽ പ്രതിദിനം കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഒരു കൈത്താങ്ങുമായി ഇന്ത്യ എത്തിയത്. പനിയെ പ്രതിരോധിക്കുന്ന മരുന്നുകൾ കയറ്റുമതി ചെയ്യാൻ തയ്യാറാണെന്ന് ഇന്ത്യൻ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ ചെയർപേഴ്സൺ ഡോ.വി.ജി.സോമാനി അറിയിച്ചിട്ടുണ്ട്. .

ചൈനയിലെ ആശുപത്രികൾ കൊവിഡ് രോഗികളെകൊണ്ട് നിറഞ്ഞിരിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതോടെ ലോകമൊട്ടാകെ ഭീതിയിലാക്കിയിരുന്നു. ചൈനയിലെ 60 ശതമാനത്തിലധികം പേരും അടുത്ത മൂന്ന് മാസത്തിനുള്ളിൽ കൊവിഡ് രോഗബാധിതരാകുമെന്നും നിരവധിപേർ മരണപ്പെടാൻ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ മരുന്ന് നിർമ്മാതാക്കളായ ഇന്ത്യ ലോകരാജ്യങ്ങൾക്ക് മരുന്നെത്തിക്കാൻ തയ്യാറാണെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles