മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റൻ സ്കോർ. 129.2 ഓവറില്‍ എട്ടിന് 574 എന്ന നിലയിൽ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. രവീന്ദ്ര ജഡേജയുടെ (175*) തകര്‍പ്പന്‍ പ്രകടനമാണ് ഇ്ന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ചുറിയാണ് ജഡേജ സ്വന്തമാക്കിയത്. നേരത്തെ റിഷഭ് പന്തിന്റെ 96 റണ്‍സാണ് ഇന്ത്യയെ ആദ്യദിനം മികച്ച സ്‌കോറിലേക്ക് നയിച്ചത്.
ഏഴാമനായി ഇറങ്ങിയ ജഡേജ 228 ബോളില്‍ 17 ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് 175 റണ്‍സ് നേടിയത്. ഡേജ സെഞ്ച്വറി നേടുമ്പോള്‍ അത് ഇന്നലെ അന്തരിച്ച ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിനുള്ള ശ്രദ്ധാഞ്ജലി കൂടിയായി. രാജസ്ഥാന്‍ റോയല്‍സില്‍ വോണിനൊപ്പം ആദ്യ ഐപിഎല്‍ കിരീടം നേടിയ കളിക്കാരന്‍ കൂടിയാണ് ജഡേജ. ജഡേജയെക്കൂടാതെ റിഷഭ് പന്ത് (96), ആര്‍ അശ്വിന്‍ (61),ഹനുമാ വിഹാരി (58) എന്നിവരുടെ പ്രകടനവും ലങ്കയ്‌ക്കെതിരേ വലിയ സ്‌കോര്‍ നേടാന്‍ ഇന്ത്യയെ സഹായിച്ചു. . 82 ബോള്‍ നേരിട്ട അശ്വിന്‍ നാല് ഫോറിന്റെ അകമ്പടിയില്‍ 61 റണ്‍സെടുത്തു. അശ്വിനും ജഡേജയും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 130 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്.
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…