Friday, December 19, 2025

ഭാരതം ആഗ്രഹിക്കുന്നത് ന്യായവും സന്തുലിതവുമായ ഒരു ലോകക്രമം !ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന് മുൻഗണന നൽകണം; വാങ് യീ – ജയശങ്കർ കൂടിക്കാഴ്ച അവസാനിച്ചു

ദില്ലി :ദുഷ്‌കരമായ കാലഘട്ടത്തിനുശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മുന്നോട്ട് പോവുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജയശങ്കർ ഇക്കാര്യം അറിയിച്ചത്.

അതിർത്തിയിലെ സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനും സമാധാനം നിലനിർത്തുന്നതിനും മുൻഗണന നൽകണമെന്നും ജയശങ്കർ ചൈനീസ് വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടു. കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ ഇരു രാജ്യങ്ങളിലെയും സൈനികർ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് ഉലഞ്ഞ ബന്ധം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് ഈ കൂടിക്കാഴ്ച. ഉഭയകക്ഷി ബന്ധത്തിലെ തടസ്സങ്ങൾ നീക്കി സാധാരണ നിലയിലേക്ക് തിരികെ വരാൻ ഇരു രാജ്യങ്ങളും ശ്രമിക്കുന്നതായി യോഗം വിലയിരുത്തി.

‘‘നമ്മുടെ ബന്ധങ്ങളിൽ പോസിറ്റിവിറ്റി നിലനിർത്തുന്നതിന് അതിർത്തി പ്രദേശങ്ങളിൽ സമാധാനവും ശാന്തിയും സംയുക്തമായി നിലനിർത്തണം. സംഘർഷം ലഘൂകരിക്കാനുള്ള പ്രക്രിയ മുന്നോട്ട് കൊണ്ടുപോകേണ്ടതും അത്യാവശ്യമാണ്. എല്ലാതരം ഭീകരതയ്ക്കും എതിരായ പോരാട്ടത്തിനാണ് ഇനി ഇരുരാജ്യങ്ങളും മുൻഗണന നൽകേണ്ടത്. ഈ വിഷയത്തിൽ നമ്മുടെ കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നതിനായി ഞാൻ ആഗ്രഹിക്കുന്നു. നിലവിലെ സാഹചര്യത്തിൽ, ആഗോള സമ്പദ്‌വ്യവസ്ഥയിൽ സ്ഥിരത നിലനിർത്തുകയും അത് വർദ്ധിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ന്യായവും സന്തുലിതവുമായ ഒരു ലോകക്രമമാണ് ഭാരതം ആഗ്രഹിക്കുന്നത്’’ – എസ്.ജയശങ്കർ പറഞ്ഞു.

Related Articles

Latest Articles