Categories: IndiaInternational

ചൈനക്ക് ശക്തമായ മുന്നറിയിപ്പ്;അതിർത്തിലംഘനങ്ങളും പ്രകോപനങ്ങളും തുടർന്നാൽ വിവരമറിയും,ഇന്ത്യക്കു പിന്തുണയുമായി ലോകരാജ്യങ്ങൾ

ചൈനീസ് ഭരണകൂടത്തിന് ശക്തമായ താക്കീതു നൽകി ഇന്ത്യ.ദക്ഷിണ ചൈന കടലിൽ വിശ്വാസ്യത തകർക്കുന്ന നടപടികൾക്കു മുതിരരുതെന്നാണ് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിൽ ഇന്ത്യ ചൈനയ്ക്ക് മുന്നറിയിപ്പ് നൽകിയത്. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കറാണ് ഉച്ചകോടിയിൽ പങ്കെടുത്തത്.

ചൈന നടത്തുന്ന അതിർത്തി ലംഘനങ്ങളും പ്രകോപനങ്ങളും ചൂണ്ടിക്കാട്ടിയ ജയശങ്കർ, ദക്ഷിണ ചൈന കടലിലെ സമീപനങ്ങൾ യു.എൻ സമുദ്ര നിയമ കൺവെൻഷൻ പ്രകാരമായിരിക്കണമെന്നും ഓർമിപ്പിച്ചു. ആസിയൻ രാഷ്ട്രങ്ങൾക്ക് ദക്ഷിണ ചൈന കടലിൽ അവകാശങ്ങളുണ്ടെന്ന് ഓർമ്മിപ്പിക്കാനും അദ്ദേഹം മറന്നില്ല. അന്താരാഷ്ട്ര സഹകരണ നിയമങ്ങൾക്ക് വിധേയത്വമുണ്ടെങ്കിൽ, പല രാജ്യങ്ങളുടെയും രാഷ്ട്രീയ താല്പര്യങ്ങൾ ദക്ഷിണ ചൈന കടലിനോടുള്ള സമീപനത്തിൽ ഏകീകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാവില്ലെന്നും ജയശങ്കർ വ്യക്തമാക്കി.

തായ്‌വാൻ, ഫിലിപ്പൈൻസ് അടക്കം നിരവധി രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ ചൈന കടലിൽ, തികച്ചും പ്രകോപനപരമായ സമീപനമാണ് ചൈനയുടേത്. അന്താരാഷ്ട്ര സമുദ്രാതിർത്തി 12 നോട്ടിക്കൽ മൈൽ ദൂരമാണെന്ന അന്താരാഷ്ട്ര നിയമങ്ങളൊന്നും വകവയ്ക്കാതെ ചൈന നിരന്തരമായി അതിർത്തി ലംഘനങ്ങൾ നടത്തുന്നതിനെതിരേ നിരവധി രാഷ്ട്രങ്ങൾ രംഗത്തു വന്നിട്ടുണ്ട്.

B4 Admin

Share
Published by
B4 Admin

Recent Posts

സ്മിത് മച്ചാറിനെ ആക്രമിച്ചസഹപൈലറ്റ് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി. കീഴ്പ്പെടുത്തിയതിന് പിന്നാലെ എന്നെ കൊല്ലൂ, എന്നെ കൊല്ലൂ എന്ന് അലറിവിളിച്ചെന്നും ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…

37 minutes ago

കടം കയറി ജീവിതം വഴിമുട്ടി. ടെലിഗ്രാം വഴി കള്ളനോട്ടടിക്കാന്‍ പഠിച്ച പച്ചക്കറി വ്യാപാരി പിടിയില്‍

ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…

55 minutes ago

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത് ക്രാഷ് ആക്‌സ് ഉപയോഗിച്ച്. സഹപൈലറ്റിന്റെ കൈയ്യില്‍ ആയുധം എത്തിയത് ഇങ്ങനെ

ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…

2 hours ago

നിര്‍ഭയത്വത്തിന്റെ മാതൃക. ഇന്ന് സ്മിത് മച്ചാറാണ് ഹീറോയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീര്‍ജ ഭാനോട്ട്. വെറും 22 വയസില്‍ തന്റെ ജീവന്‍ വെടിഞ്ഞ് തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച ഹീറോ

വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…

10 hours ago