India

ചൈനക്കും പാകിസ്ഥാനും കനത്ത തിരിച്ചടി !ശത്രുക്കൾ മനസിൽ കാണുമ്പോൾ ഭാരതം “മാനത്ത്” നിന്ന് കാണും !വിക്ഷേപണത്തിനൊരുങ്ങി 50 ഉപഗ്രഹങ്ങളുടെ ഇന്റലിജൻസ് ശൃംഖല

തിരുവനന്തപുരം: അതിർത്തിയിലെ ചെെനയുടെ സൈനിക നീക്കങ്ങളും പാകിസ്ഥാന്റെ നുഴഞ്ഞുകയറ്റവും കടലിലെ സുരക്ഷാ ഭീഷണിയും നേരിടുക എന്ന ലക്ഷ്യത്തോടെ ബഹിരാകാശത്തു നിന്ന് കരയിലും കടലിലും ഭാരതത്തിന്റെ അതിർത്തികൾ നിരീക്ഷിച്ച് വിവരങ്ങൾ തത്സമയം സൈന്യത്തിന് കൈമാറാൻ 50 ഉപഗ്രഹങ്ങളുടെ ഇന്റലിജൻസ് ശൃംഖല സ്ഥാപിക്കും. വരുന്ന അഞ്ചുവർഷത്തിനുള്ളിൽ ശൃംഖലയിലെ ഉപഗ്രഹങ്ങളെല്ലാം വിക്ഷേപിക്കും. 29,147കോടി രൂപയാണ് പദ്ധതിയുടെ ചെലവായി കണക്കാക്കുന്നത്. ഭൂമിയിൽ നിന്ന് 36,000കിലോമീറ്റർ അകലെയുള്ള ജിയോസ്റ്റേഷനറി ഇക്വറ്റോറിയൽ ഓർബിറ്റ് മുതൽ 400 കിലോമീറ്റർ അകലെയുള്ള ലിയോ ലോവർ എർത്ത് ഓർബിറ്റ് വരെയാകും ഉപഗ്രങ്ങൾ വിന്യസിക്കുക.

നിലവിൽ രാജ്യത്തിന്റെ 54 ഉപഗ്രഹങ്ങളിൽ 17 എണ്ണം സൈനിക ആവശ്യത്തിനുള്ളതാണ്. ഈ ഉപഗ്രഹങ്ങൾ ചിത്രങ്ങളും മറ്റ് വിവരങ്ങളും ഭൂമിയിലെ കേന്ദ്രത്തിലേക്ക് അയയ്‌ക്കുകയും അവിടെ വിശകലനം ചെയ്‌ത് ആവശ്യമുള്ളത് സേനയ്ക്ക് നൽകുകയുമാണ് രീതി. പുതിയ സംവിധാനം പ്രാവർത്തികമാകുന്നതോടെ നിലവിലുള്ളതിന്റെ പത്ത് മടങ്ങ് ശേഷിയിലാകും ഈ പ്രവൃത്തി നടക്കുക.

36,000 കിലോമീറ്റർ അകലെയുള്ള ഭ്രമണപദത്തിലുള്ള ഉപഗ്രഹത്തിന് ദൃശ്യപരിധി കൂടുതലായിരിക്കും. കാശ്‌മീരിലെയും മറ്റും അതിർത്തികളിലെ നീക്കങ്ങൾ ആദ്യം കാണുക ഈ ഉപഗ്രഹമാവും. അത് ഭൂമിയോട് അടുത്തുള്ള ഉപഗ്രഹങ്ങൾക്ക് കൈമാറും. തുടർന്ന് ഇവ അവ കൂടുതൽ വ്യക്തമായ വിവരങ്ങൾ ശേഖരിച്ച് സ്വയം അപഗ്രഥിച്ച് ഭൂമിയിലെ സൈനിക കേന്ദ്രത്തിന് കൈമാറും. സൈനിക കേന്ദ്രങ്ങളുടെ വാർത്താവിനിമയ ഏകോപനവും ഉപഗ്രഹങ്ങൾ തന്നെ നിർവ്വഹിക്കും.

രഹസ്യാന്വേഷണം, ചാരനിരീക്ഷണം, ശത്രുക്കൾക്ക് ചോർത്താനാവാത്ത വാർത്താവിനിമയം, അതിർത്തികളിലെ സൈനിക വിന്യാസവും നിർമ്മാണങ്ങളും കടലിലെ നീക്കങ്ങളും നിരീക്ഷിക്കൽ, വിവരങ്ങൾ കൈമാറൽ, സൈനിക ഏകോപനം. മുതലായവയാണ് പുതിയ ഉപഗ്രഹ ശൃംഖലയിലൂടെ ലക്ഷ്യമിടുന്നത്.

B4 Admin

Share
Published by
B4 Admin

Recent Posts

സ്മിത് മച്ചാറിനെ ആക്രമിച്ചസഹപൈലറ്റ് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി. കീഴ്പ്പെടുത്തിയതിന് പിന്നാലെ എന്നെ കൊല്ലൂ, എന്നെ കൊല്ലൂ എന്ന് അലറിവിളിച്ചെന്നും ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…

5 hours ago

കടം കയറി ജീവിതം വഴിമുട്ടി. ടെലിഗ്രാം വഴി കള്ളനോട്ടടിക്കാന്‍ പഠിച്ച പച്ചക്കറി വ്യാപാരി പിടിയില്‍

ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…

6 hours ago

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത് ക്രാഷ് ആക്‌സ് ഉപയോഗിച്ച്. സഹപൈലറ്റിന്റെ കൈയ്യില്‍ ആയുധം എത്തിയത് ഇങ്ങനെ

ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…

6 hours ago

നിര്‍ഭയത്വത്തിന്റെ മാതൃക. ഇന്ന് സ്മിത് മച്ചാറാണ് ഹീറോയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീര്‍ജ ഭാനോട്ട്. വെറും 22 വയസില്‍ തന്റെ ജീവന്‍ വെടിഞ്ഞ് തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച ഹീറോ

വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…

15 hours ago