General

രാഹുലും ധോണിയും സെഞ്ചുറിയടിച്ചു; ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ഇ​ന്ത്യ​ക്ക് തകർപ്പൻ ജയം

കാ​ര്‍​ഡി​ഫ്: ലോ​ക​ക​പ്പ് ക്രി​ക്കറ്റിന് മുന്നോടിയായി നടന്ന അവസാന സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ഇ​ന്ത്യ​ക്ക് മിന്നുന്ന വിജയം. ഇന്ത്യ ഉയർത്തിയ 360 റൺസിന്റെ കോട്ടക്കുമുന്നിൽ ബംഗ്ലാദേശ് കടപുഴകി വീണു. 95 റൺസിന്റെ വമ്പൻ പരാജയമാണ് ബംഗ്ലാദേശ് ഏറ്റുവാങ്ങിയത്. കെ എ​ൽ രാ​ഹു​ലി​ന്‍റ​യും (108) എം എ​സ് ധോ​ണി​യു​ടേ​യും (113) സെ​ഞ്ചു​റി മി​ക​വി​ലാണ് ഇന്ത്യ 360 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം ​കു​റി​ച്ചത്.

ഇന്ത്യയുടെ 360 റ​ൺ​സ് പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് പക്ഷേ 49.3 ഓവറിൽ 264 റ​ൺസെടുക്കാനേ കഴിഞ്ഞുള്ളു. ഇന്ത്യയുടെ സ്പിന്നിംഗ് മികവിനുമുന്നിൽ ലങ്കൻ ബാറ്റിങ് നിരക്ക്‌ അടിപതറുന്ന ദൃശ്യങ്ങളാണ് ക്രീസിൽ കണ്ടത്. 90 റണ്‍സ് നേടിയ മുഷ്‌ഫിഖുര്‍ റഹീമും 73 റണ്‍സ് നേടിയ ലിറ്റൺ ദാസും മാത്രമാണ് ബംഗ്ലാ നിരയിൽ തിളങ്ങിയത്.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 359 റണ്‍സെടുത്തു. ഓരോ സെഞ്ചുറികളടിച്ച കെ എൽ രാഹുലും എം എസ് ധോണിയുമാണ് ഇന്ത്യയുടെ ഈ കൂറ്റൻ സ്കോറിനുപിന്നിലെ വിജയശില്പികൾ. 99 പന്തിൽനിന്നാണ് രാഹുൽ 108 റൺസ് എടുത്തത്. 78 പന്തിൽനിന്ന് 113 റൺസെടുത്ത് എം എസ് ധോണിയും ബാറ്റിങ്ങിൽ തിളങ്ങി. ധോ​ണി​യു​ടെ ഇ​ന്നിം​ഗ്സി​ൽ ഏ​ഴ് കൂ​റ്റ​ൻ സി​ക്സ​റു​ക​ളും എ​ട്ട് ബൗ​ണ്ട​റി​ക​ളും പിറന്നു. രാ​ഹു​ലി​ന്‍റെ ഇ​ന്നിം​ഗ്സി​ൽ പിറന്നത് നാ​ല് സി​ക്സ​റു​ക​ളും 12 ബൗ​ണ്ട​റി​ക​ളുമാണ്. ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​ 47 റൺസ് എടുത്ത് ഔട്ടായി. ഏ​ഷ്യ​ക​പ്പ് ഫൈ​ന​ലി​ലെ പോ​രാ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശും ആ​ദ്യ​മാ​യാ​ണ് നേ​ര്‍​ക്കു​നേ​ര്‍ വ​രു​ന്ന​ത്.

B4 Admin

Recent Posts

വഴിയടക്കാതെ, ജനങ്ങളെ അകറ്റാതെ, മുഖ്യമന്ത്രി വി ഡി സതീശന് ഇന്‍വിസിബിള്‍ സെക്യൂരിറ്റി. ആഭ്യന്തര വകുപ്പിന്റെ പുതിയ സുരക്ഷാ തന്ത്രം

മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…

5 minutes ago

കൈപൊള്ളി കുടുംബ ബജറ്റ്. വെളുത്തുള്ളിക്ക് 220, പയറും ബീന്‍സും 100 കടന്നു. പച്ചക്കറി വില വീണ്ടും റെക്കോര്‍ഡിലേക്ക്

അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…

55 minutes ago

ബിജെപി മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് പി. ശേഖരന്‍ നായര്‍ നിര്യാതനായി. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു

തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…

2 hours ago

ചോദിക്കാതെ പറഞ്ഞ വിശദീകരണം ചതിച്ചു. വാഹന വിവാദത്തില്‍ മന്ത്രി കെ.എം. ഷാജി വീണ്ടും പ്രതിരോധത്തില്‍. വാഹനം കൊടുത്തതേയില്ലെന്ന് ഗസ്റ്റ് ഹൗസ് മാനേജര്‍

മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…

3 hours ago

100 കി.മീ വേഗത്തില്‍ പായുന്ന കാറിന് മുകളില്‍ കിടന്ന് പൊലീസുകാരന്‍. കോയമ്പത്തൂരില്‍ വന്‍ ചേസിനൊടുവില്‍ ലഹരിവേട്ട

ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…

3 hours ago

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

16 hours ago