Saturday, December 13, 2025

അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനം; ഇന്ത്യന്‍ കേണലിനും രണ്ട് ജവാന്മാര്‍ക്കുംവീരമൃത്യു?

ലഡാഖിലെ ഗാല്‍വാന്‍ താഴ്വരയില്‍ ചൈനയുടെ അക്രമം. ഇന്ത്യന്‍ കേണലും രണ്ട് ജവാന്മാരും വീരമൃത്യു വരിച്ചതായി റിപ്പോര്‍ട്ട്. 11 സൈനികര്‍ക്ക് ഗുരുതര പരിക്ക്.ഗാല്‍വന്‍ താഴ്‌വരയിലായിരുന്നു ചൈനയുടെ പ്രകോപനം. ചൈനയുടെ ഭാഗത്തും ആള്‍നാശം ഉണ്ടായതായാണ് വിവരം.

ഇന്നലെ രാത്രിയായിരുന്നു ആക്രമണം നടന്നത്. ഇരു ഭാഗത്തെയും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. 22 ന് നയതന്ത്ര ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് സംഘര്‍ഷം. വെടിവയ്പ്പ് നടന്നിട്ടില്ലെന്നും കല്ലേറുണ്ടായതായുമാണ് വിവരം. ഇന്ത്യ, ചൈന സംഘര്‍ഷത്തില്‍ മരണം നടന്നത് 45 വര്‍ഷത്തിനുശേഷം. പ്രശ്‌നപരിഹാരത്തിന് ഇരുസേനാവിഭാഗങ്ങളും ചര്‍ച്ച തുടങ്ങി.

Related Articles

Latest Articles