Friday, May 3, 2024
spot_img

മോദി സർക്കാരിന്റെ കൈകളിൽ രാജ്യത്തിന്‍റെ സാമ്പത്തിക നില ഭദ്രം; ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയ്ക്ക് കൂടുതൽ ഉത്തേജനം നൽകാൻ മോദി സർക്കാരിന് കഴിഞ്ഞുവെന്ന് മൂഡ് ഓഫ് ദി നേഷൻ സർവ്വേ ഫലം

ദില്ലി: ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയ്ക്ക് കൂടുതൽ ഉത്തേജനം നൽകാൻ മോദി സർക്കാരിനായെന്ന് ഇന്ത്യ ടുഡേ ഗ്രൂപ്പ്-കാർവി ഇൻസൈറ്റ് മൂഡ് ഓഫ് ദി നേഷൻ സർവ്വേ ഫലം. സർവ്വേയിൽ പങ്കെടുത്ത 87 ശതമാനം പേരാണ് രാജ്യത്തിന്റെ സാമ്പത്തിക നില ഭദ്രമാക്കുന്ന പ്രധാനമന്ത്രിയുടെ പ്രകടനത്തിൽ സംതൃപ്തി പ്രകടിപ്പിച്ചത്. ഉൽപ്പാദനം നിലച്ചു, സേവന മേഖലയെ തകർച്ച ബാധിച്ചു, കുടിയേറ്റ തൊഴിലാളികൾ നഗരങ്ങൾ വിട്ടുപോയി, ചെറുകിട സംരംഭങ്ങൾ പ്രതിസന്ധി അതിജീവിക്കാൻ ഏറെ പ്രയ്ത്നിച്ചു ,എന്നാൽ ഇതിനെയെല്ലാം അതിജീവിച്ച് ഇന്ത്യ വളരെ വേഗം പൂർവ്വസ്ഥിതിയിലേക്ക് വരികയാണെന്നും സര്‍വ്വേ വിലയിരുത്തി.

അതേസമയം സര്‍വ്വേയില്‍ പങ്കെടുത്ത 49 ശതമാനം പേരും ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുവെന്ന് പറയുന്നു. 2019 ജനുവരിയിൽ ഇത് 40 ശതമാനമായിരുന്നു. ഇന്ത്യയുടെ സാമ്പത്തിക നിലയെ മെച്ചപ്പെടുത്തുന്ന മോദി സർക്കാരിന്റെ പ്രകടനത്തിൽ 66 ശതമാനം പേർ സന്തോഷമാണ് പ്രകടിപ്പിച്ചത്. ഇരുപത് ശതമാനം പേർ മോദി സർക്കാരിന്റെ പ്രകടനം വളരെ നല്ലതാണെന്നും, 46 ശതമാനം പേർ മികച്ചതാണെന്നും അഭിപ്രായപ്പെട്ടപ്പോൾ, .21 ശതമാനം പേര്‍ മാത്രമാണ് ശരാശരിയാണെന്ന അഭിപ്രായം പങ്കുവെച്ചത്. വലിയ സമ്പദ്‌വ്യവസ്ഥകൾക്കിടയിലും സർക്കാരിന്റെ ശ്രമങ്ങൾ ക്രിയാത്മകമായി മുന്നോട്ട് പോകുന്നു. മൻമോഹൻ സിങ്ങിന്റെ സർക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ 47 ശതമാനം പേർ മോദി സർക്കാർ മികച്ച പ്രകടനം കാഴ്ചവച്ചതായി പറയുന്നു. ചെറുകിട കച്ചവടക്കാരെ കൈപിടിച്ചുയർത്താൻ സർക്കാർ ശ്രമിക്കുന്നതായും ജനങ്ങൾ അഭിപ്രായപ്പെട്ടു.

Related Articles

Latest Articles