Thursday, May 16, 2024
spot_img

ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷവും കടന്ന് എൻ.ഡി.എ; മിന്നിക്കുന്ന പ്രകടനവുമായി ബി.ജെ.പി, എൻ.ഡി.എസഖ്യത്തിന് സീറ്റ് വർദ്ധിപ്പിച്ചത് ബി.ജെ.പിയുടെ മികച്ച പ്രകടനം

പട്‌ന: രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കിയ ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് വന്‍ തിരിച്ചടി. എക്‌സിറ്റ് പോള്‍ ഫലങ്ങളെ അട്ടിമറിച്ച് ബീഹാറില്‍ എന്‍ഡിഎ സഖ്യം അധികാരത്തില്‍ വരുമെന്ന് ഉറപ്പായി.

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ബിഹാറില്‍ എന്‍ഡിഎയുടെ ലീഡ് നില കേവലഭൂരിപക്ഷം കടന്നു. 129 സീറ്റുകളിലാണ് എന്‍ഡിഎ സഖ്യം ലീഡ് ചെയ്യുന്നത്. അതേസമയം തുടക്കത്തിലെ കുതിപ്പിന് ശേഷം ആര്‍ജെഡി പിന്നോട്ടു പോകുന്ന കാഴ്ച്ചയാണ് നടന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുന്നത് വളരെ മന്ദരഗതിയിലാണ്. മാത്രമല്ല, ലീഡുള്ള 70തോളം മണ്ഡലങ്ങളില്‍ സ്ഥിതിഗതികള്‍ എപ്പോഴും മാറിമറിയാവുന്ന നിലയാണ് ഉള്ളത്.

Related Articles

Latest Articles